തിരുവനന്തപുരം: റവന്യൂ വകുപ്പിെൻറ ഇപേമെൻറ് ഉൾപ്പെടെ ഡിജിറ്റൽ സേവനങ്ങളുടെ പോരായ്മകൾ പരിഹരിക്കാൻ അടിയന്തര നിർദേശം. പോർട്ടലിൽ ഉൾപ്പെടുത്തിയുള്ള ഭൂമി വിവരങ്ങളിൽ കൃത്യതയില്ലെന്ന പരാതികൾ വന്നതിെൻറ അടിസ്ഥാനത്തിൽ, കൃത്യത വരുത്താൻ റവന്യൂ വകുപ്പ് നിർദേശിച്ചു. ഇതിനായി വൺടൈം സർട്ടിഫിക്കേഷൻ എന്ന സംവിധാനം പൂർത്തീകരിച്ച് സാക്ഷ്യപത്രം സമർപ്പിക്കാൻ ലാൻഡ് റവന്യൂ കമീഷണർ കെ. ബിജു എല്ലാ കലക്ടർമാർക്കും നിർദേശം നൽകി.
ഇപ്രകാരം കൃത്യത ഉറപ്പാക്കിയശേഷം റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം റിലീസ് പോർട്ടലിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യണം. അതിൽ പിശകുകൾ വന്നാൽ സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥനാകും ഉത്തരവാദി. ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായി വില്ലേജ് ഓഫിസുകള്‍ മുഖേന സ്വീകരിച്ചിരുന്ന ഭൂനികുതി മൊബൈൽ ഫോണ്‍ മുഖേന ഒടുക്കുന്നതിനുള്ള സൗകര്യം വന്നിട്ടുണ്ട്. എന്നാൽ, പൂർണ വിവരങ്ങൾ വില്ലേജ് ഒാഫിസുകളിലില്ലാത്തത് പ്രതിസന്ധിയാണ്. സ്വന്തം ഭൂമി സംബന്ധിച്ച വിവരങ്ങളിൽ കൃത്യത വരുത്താൻ ഭൂ ഉടമക്ക് ഉത്തരവാദിത്തമുണ്ട്.
അതിനാൽ വില്ലേജ് ഒാഫിസുകളിലെ വിവരങ്ങൾ ഭൂ ഉടമകൾ കൃത്യതവരുത്തണം. വിവരങ്ങൾ കൃത്യമായാൽ വര്‍ഷാവര്‍ഷം ഒടുക്കേണ്ട ഭൂനികുതി സംബന്ധിച്ച് ഭൂ ഉടമക്ക് എസ്.എം.എസ് മുഖേന അറിയിപ്പ് ലഭിക്കും. കൂടാതെ ഭൂമി സംബന്ധിച്ച എല്ലാ വിവരങ്ങളും ഭൂ ഉടമക്ക് പരശോധിക്കാനും സാധിക്കും. തണ്ടപ്പേർ വിവരങ്ങൾ റിലീസിൽ ഉൾപ്പെടുത്താത്തതുമൂലം ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കൃത്യമായ ഭൂരേഖ ലഭ്യമായ വസ്തുവിെൻറ കരം ചില ജില്ലകളിൽ നടപ്പാക്കിയ റസിഡൻറ് ഡീറ്റെയിൽസ് മൊഡ്യൂൾ വഴി സ്വീകരിക്കാൻ പാടില്ല. ഡേറ്റ അപ്ഡേറ്റാക്കി മാത്രം ഭൂനികുതി സ്വീകരിക്കണം. റവന്യൂ ഇ പേമെൻറിൽ ഉൾപ്പെടുത്തിയിട്ടുള്ള റസിഡൻറ് ഡീറ്റെയിൽസ് മൊഡ്യൂൾ നിർത്തലാക്കിയതുവഴി ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ നേരിട്ടുകണ്ട് ജില്ലതലത്തിൽ പരിഹരിക്കണം. റവന്യൂ ഓഫിസുകളിൽ ലഭിക്കുന്ന വിവിധ ഓൺലൈൻ സേവനങ്ങൾക്കായുള്ള അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നുവെന്ന് കലക്ടർ ഉറപ്പാക്കണം.
അസി. കമീഷണർ (എൽ.ആർ), അസി. കമീഷണർ (ഡി.എം) എന്നിവർ ഇത് അവലോകനം ചെയ്യണം. വില്ലേജ് ഓഫിസർ സ്വീകരിക്കുന്ന നികുതികളും ഫീസുകളും റവന്യൂ ഇ പേമെൻറ് സംവിധാനം വഴി മാത്രം സ്വീകരിക്കണം. അതിെൻറ ചെലാൻ ഈ സംവിധാനത്തിലൂടെ ജനറേറ്റ് ചെയ്ത് ട്രഷറികളിൽ അല്ലെങ്കിൽ ബാങ്കുകളിൽ അടയ്ക്കണം. ഡിജിറ്റല്‍ സർവേ പൂര്‍ത്തിയാകുന്നതോടെ എല്ലാ പോരായ്മകളും പരിഹരിക്കപ്പെടുമെന്ന് ലാൻഡ് റവന്യൂ കമീഷണർ കെ. ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.