തിരുവനന്തപുരം: ഭൂമിയുടെ ന്യായവില നിർണയം തിരക്കിട്ട് നടത്തേണ്ടതില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ജനുവരിക്ക് ശേഷം പ്രവർത്തനം ആരംഭിച്ചാൽ മതിയെന്ന് റവന്യൂ ഉദ്യോഗസ്ഥർക്കയച്ച കത്തിൽ മന്ത്രി നിർദേശിച്ചു. പ്രളയ ദുരിതാശ്വാസം, പട്ടയ വിതരണം തുടങ്ങിയ ജോലിത്തിരക്കുള്ളത് പരിഗണിച്ചാണിത്.
ന്യായവില പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 90 ദിവസത്തിനകം നടത്തണമെന്നായിരുന്നു ഉത്തരവ്. ഒരു വില്ലേജിൽ ശരാശരി 50000 ഫീൽഡുകൾ ഉണ്ടെന്നും 90 ദിവസം കൊണ്ട് പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെങ്കിൽ ഒരുദിവസം തന്നെ 555 ഫീൽഡുകൾ വെരിഫൈ ചെയ്യേണ്ടതുണ്ടെന്നും വില്ലേജ് ജീവനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടും മന്ത്രിക്ക് ലഭിച്ചിരുന്നു.
ഒരുവർഷത്തിനകം നടപ്പാക്കുന്നതിന് തയാറാക്കിയ പദ്ധതി പ്രകാരം സെപ്റ്റംബറിൽ എല്ലാ ജില്ലകളിലും പട്ടയമേളകൾ സംഘടിപ്പിച്ച് 50000 പേർക്ക് പട്ടയം നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ നവംബർ 31നകം പട്ടയമേളകൾ വഴി പട്ടയ വിതരണം നടത്തും. എന്നാൽ, വില്ലേജ് ജീവനക്കാർ ന്യായ വില തയാറാക്കൽ ജോലിയിലായതോടെ 8000ത്തിൽ താഴെ പട്ടയങ്ങളാണ് വിതരണത്തിന് തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.