തിരുവനന്തപുരം: മൂന്നാറിലെ ഇക്കാനഗറില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ 10 ഏക്കറോളം സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ. കെ.എസ്.ഇ.ബി, ആഭ്യന്തരം, റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടെ ഭൂമിയിലാണ് അനധികൃത കൈയേറ്റം നടന്നത്. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിയിട്ടില്ല. കെ.എസ്.ഇ.ബി ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചുവരികയാണ്. ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിൽ 130.1789 ഹെക്ടര്‍ കൈയേറ്റം ഒഴിപ്പിച്ചു.
പാപ്പാത്തിച്ചോലയില്‍ ഏകദേശം 300 ഏക്കര്‍ ഭൂമി ഒഴിപ്പിച്ചു. സർവേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. സംസ്ഥാനത്ത് തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതിയില്‍ കുറവുണ്ടെന്ന് റീസർവേയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു. തിരുവനന്തപുരത്ത് വെള്ളായണിക്കായലില് 33 കേസുകളിലായി 77.11 ആര് ഭൂമി കൈയേറിയതായി കണ്ടെത്തി.ആലപ്പുഴയില്‍ 63 അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തി. കോട്ടയത്ത് 10 കേസുകളിലായി 01.1234 ഹെക്ടര്‍ കൈയേറ്റവും ശ്രദ്ധയിൽപെട്ടു. കൊല്ലത്ത് 13 കേസുകളിലും ആലപ്പുഴയില്‍ 34 കേസുകളിലും കോട്ടയത്ത് 10 കേസുകളിലും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.