തിരുവനന്തപുരം: പെന്ഷന് പരിഷ്കരണത്തിന് 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യം നല്കാന് മന്ത്രിസഭ തീരുമാനിച്ചു. ശമ്പള പരിഷ്കരണവും ഇതേ തീയതി മുതലാണ് നടപ്പാക്കുന്നത്. പരിഷ്കരിച്ച പെന്ഷന് 2021 ഏപ്രില്‍ ഒന്നു മുതല്‍ നല്‍കും. പാര്‍ട്ട്ടൈം പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായിരിക്കും.
നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവനകാലത്തിന് മുഴുവന്‍ പെന്‍ഷനും 10 വര്‍ഷത്തെ യോഗ്യതാ സേവനകാലത്തിന് ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്‍കുന്നത് തുടരും. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്ഷന് 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന പെന്ഷന് 83,400 രൂപയായും ഉയര്‍ത്തും.
കുറഞ്ഞ അടിസ്ഥാന കുടുംബ പെന്ഷന് 11,500 രൂപയായും കൂടിയ അടിസ്ഥാന കുടുംബ പെന്ഷന് (സാധാരണ നിരക്ക്) 50,040 രൂപയായും വര്‍ധിപ്പിക്കും. പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 500 രൂപയായി വര്‍ധിപ്പിക്കും. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതുവരെ ഈ അലവന്‍സ് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.