തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി ഡോ. തോമസ് െഎസക് നിയമസഭയിൽ അറിയിച്ചു. ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരും മുമ്പ് ഉത്തരവിറങ്ങും. ബജറ്റ് പൊതുചർച്ചക്ക് മറുപടിയായി ധനമന്ത്രി 498 കോടിയുടെ പുതിയ പ്രഖ്യാപനങ്ങളും നടത്തി.
കോളജ് അധ്യാപകരുടെ യു.ജി.സി ശമ്പള പരിഷ്കരണം ഫെബ്രുവരി ഒന്നുമുതൽ. കുടിശ്ശിക പി.എഫിൽ ലയിപ്പിക്കും.2023--24, 24--25 വർഷങ്ങളിൽ പി.എഫിൽനിന്ന് പിൻവലിക്കാം. അങ്കണവാടി ജീവനക്കാരുടെ പെൻഷൻ 2500 രൂപയാക്കും.
498 കോടിയുടെ പുതിയ പ്രഖ്യാപനങ്ങൾ
- യു.ജി.സി പെൻഷൻ പരിഷ്കരണത്തിലെ അപാകത സമയബന്ധിതമായി തീർപ്പാക്കും.
- 2012ന് ശേഷം സർക്കാർ പ്രീെപ്രെമറി സ്കൂളുകളിൽ നിയമിതരായ 2261 അധ്യാപകർക്കും 1907 ആയമാർക്കും 1000 രൂപ വീതം.
- വ്യാപാരി ക്ഷേമനിധി അംഗങ്ങൾക്ക് അംശാദായം ഉയർത്തിയ അന്നുമുതൽ െപൻഷൻ വർധന ബാധകമാക്കി കുടിശ്ശിക നൽകും.
- ക്ഷേമ പെൻഷന് പുറെത്ത കാൻസർ രോഗികളുടേതക്കം പെൻഷനുകൾ പരിശോധിച്ച് മാർഗനിർദേശം തയാറാക്കും.
- ആചാര സ്ഥാനീയർ, കോലാധാരികൾ എന്നിവരുടെ വേതനം പരിഷ്കരിക്കും.
- അനുബന്ധ മത്സ്യത്തൊഴിലാളി ക്ഷേമത്തിന് 10 കോടി.
- ഖാദി സഹായം 14 ൽ നിന്ന് 20 കോടിയാക്കും. കുടിശ്ശിക, ക്ഷേമ നിധി അംശാദാംശം ആദ്യ ഗഡു ഇൗ മാസം.
- പ്രാേദശിക പത്രപ്രവർത്തകരെ സാംസ്കാരിക േക്ഷമനിധിയിൽ ഉൾപ്പെടുത്തും.
- മഹാകവി അക്കിത്തത്തിന് ജന്മനാട്ടിൽ സ്മാരകം
- തൃശൂർ പൂരം, പുലികളി എന്നിവക്ക് ധനസഹായം.
- പ്ലാേൻറഷൻ, നാളികേരം, ഫാമിങ് കോർപറേഷനുകൾ പുനഃസംഘടിപ്പിക്കും
- പുതിയ മുനിസിപ്പാലിറ്റികൾക്ക് ആസ്ഥാനത്തിന് എസ്റ്റിമേറ്റ് തുകയുടെ 50 ശതമാനം തുക അധിക സഹായം.
- ഇ. ബാലാനന്ദൻ പഠന കേന്ദ്രം, നിള ഫെസ്റ്റ്, പൊന്നാനിയിലെ മക്തൂം സ്മാരകം എന്നിവക്ക് 50 ലക്ഷം വീതം
- കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്പോർട്സ് സ്കൂൾ, ആനാവൂർ ഹയർ സെക്കൻഡറി സ്കൂൾ, സെൻറ് മൈക്കിൾസ് കോളജ് എന്നിവക്ക് സ്േറ്റഡിയത്തിന് പണം അനുവദിക്കും.
- ആലപ്പുഴയിൽ ദേശീയ റോവിങ് അക്കാദമി.
- പൊതുമേഖല സ്ഥാപനങ്ങളിൽ സൗരോർജ പ്ലാൻറ്.
- ആംനസ്റ്റി ഒാരോവർഷവും പ്രത്യേകമായി സ്വീകരിക്കും.
- 2004 വരെയുള്ള വിൽപന നികുതി കുടിശ്ശിക വാറ്റ് ആംനസ്റ്റി സ്കീം പ്രകാരം അടയ്ക്കാൻ വ്യവസ്ഥ. 2005 മുതലുള്ള കുടിശ്ശിക 2020-21 ആംനസ്റ്റി സ്കീം പ്രകാരം അടയ്ക്കാം.
- ടൂറിസ്റ്റ് മോേട്ടാർ ക്യാബുകളുടെ നികുതി കുടിശ്ശിക 2022 മാർച്ചിനകം പത്ത് ദ്വൈമാസ ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും.
- പൊഴിയൂർ ഫിഷിങ് ഹാർബർ നിർമാണം 21-22ൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.