പാലിയേക്കരയില്‍ പുതുക്കിയ ടോള്‍ നിരക്ക് പ്രാബല്യത്തിൽ

ആമ്പല്ലൂർ: പാലിയേക്കര ടോള്‍പ്ലാസയില്‍ പുതുക്കിയ ടോള്‍ നിരക്ക് പ്രാബല്യത്തില്‍. വിവിധ വിഭാഗങ്ങളിലുള്ള വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്കുള്ള യാത്രക്ക് 5 രൂപ മുതല്‍ 35 രൂപവരെ വര്‍ധനവുണ്ട്. കാര്‍, ജീപ്പ് വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയായി വര്‍ധിപ്പിച്ചു.

ഒരു ദിവസത്തിനിടെ ഒന്നിലേറെ യാത്രകള്‍ക്കുള്ള നിരക്ക് 110ല്‍ നിന്നും 120 രൂപയായി വര്‍ധിപ്പിച്ചു. മാസനിരക്ക് 2195ല്‍ നിന്നും 2370 രൂപയായും ഉയർത്തി. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു യാത്രക്ക് 130 രൂപയുണ്ടായിരുന്നത് 140 രൂപയായും ദിവസം ഒന്നിലേറെ യാത്രകള്‍ക്ക് 190 രൂപയായിരുന്നത് 205 ആയും മാസ നിരക്ക് 3840ല്‍ നിന്നും 4145 രൂപയായും പുതുക്കി.

ലോറി, ബസ് വാഹനങ്ങളുടെ ഒരു ഭാഗത്തേക്കുള്ള ടോള്‍ നിരക്ക് 255ല്‍ നിന്നും 275 ആയും ദിവസം ഒന്നിലേറെ യാത്രകളുടെ നിരക്ക് 385 രൂപയില്‍ നിന്നും 415 ആയും മാസനിരക്ക് 7680ല്‍ നിന്നും 8285 രൂപയായും കൂട്ടിയിട്ടുണ്ട്. മള്‍ട്ടി ആക്സില്‍ വാഹനങ്ങളുടെ ഒരു ഭാഗത്തേക്കുള്ള ടോള്‍ നിരക്ക് 410 രൂപയായിരുന്നത് 445 രൂപയായും ദിവസം ഒന്നിലേറെ യാത്രകള്‍ക്ക് 615 രൂപയായിരുന്നത് 665 രൂപയായും മാസനിരക്ക് 12345 ല്‍ നിന്നും 13320 രൂപയായും വര്‍ധിച്ചു.



Tags:    
News Summary - Revised toll rates in effect at Paliyekkara Toll Plaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.