പാലക്കാട്: പണം ലഭിക്കുന്നതിനും സംഭരണത്തിൽ കാലതാമസം വരുത്തിയാലും കർഷകർ സപ്ലൈകോയിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. രണ്ടാംവിള നെല്ലുസംഭരണത്തിന് രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുമ്പോൾ കണക്കുകൾ സൂചിപ്പിക്കുന്നത് ഇതിലേക്കാണ്.
ജനുവരി ഒന്നിന് ആരംഭിച്ച രജിസ്ട്രേഷൻ 5000 പിന്നിട്ടു. 50000 ഓളം കർഷകർ രജിസ്ട്രർ ചെയ്യുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ടാംവിളക്ക് സംഭരിച്ച നെല്ലിന്റെ വില കൊടുത്തത് അടുത്ത കാലത്താണ്. ഈ സീസണിലെ ഒന്നാം വിള സംഭരണം ഏതാണ്ട് പൂർത്തിയായി. 65,092 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഒന്നാംവിളക്ക് 1.25 ലക്ഷത്തോളം മെട്രിക് ടൺ നെല്ലാണ് സംഭരിക്കാൻ സപ്ലൈകോ ലക്ഷ്യമിട്ടത്. പദ്ധതി നടത്തിപ്പിലെ കാര്യക്ഷമത ഇല്ലായ്മകാരണം ഭൂരിഭാഗം കർഷകരും ഓപ്പൺ മാർക്കറ്റിൽ നെല്ല് നൽകി. ഇതോടെ സംഭരണം കുത്തനെ കുറഞ്ഞു. 29000 ഓളം കർഷകരിൽ നെല്ല് സംഭരിച്ചെങ്കിലും 9000 പേർക്ക് മാത്രമാണ് വില ലഭിച്ചത്.
പണം വിതരണം വീണ്ടും അവതാളത്തിലായതോടെ കർഷകർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ജില്ലയിൽ നിന്നും നെല്ല് സംഭരിച്ച വകയിൽ 183.56 കോടി രൂപ നൽകണം. കൺസോർഷ്യത്തിൽ ഉൾപ്പെട്ട എസ്.ബി.ഐ, കാനറ ബാങ്ക് വഴി 150 കോടി രൂപയാണ് നെല്ല് വിലയായി നൽകിയിട്ടുള്ളത്. ഇതിൽ ജില്ലക്ക് 75 കോടിയാണ് ലഭിച്ചത്. ഇനിയും 100 കോടിയറിലേറെ ലഭിക്കാനുണ്ട്. വില വിതരണത്തിൽ കാലതാമസം നേരിട്ടതോടെ കർഷകർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. പണം ലഭ്യതകുറിച്ച് അന്വേഷിക്കുമ്പോൾ സപ്ലൈകോയിൽ നിന്നും ബാങ്കുകളിൽ നിന്നും വ്യത്യസ്ത മറുപടിയാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.