പെൺകുട്ടികൾ സ്വയരക്ഷക്ക്​ മുളക്​ സ്​പ്രേയും പിച്ചാത്തിയും കരുതണം -ഋഷിരാജ് സിങ്​

ചാരുംമൂട്: പെൺകുട്ടികൾ സ്വയരക്ഷക്ക്​ മുളക്​ സ്​പ്രേയും പിച്ചാത്തിയും കരുതണമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്​. നൂറനാട് സി.ബി.എം.എച്ച്.എസ്.എസിൽ സ്കൂൾ വിമുക്തി ക്ലബി​​െൻറ ലഹരിക്കെതിരെയുള്ള കൂട്ടായ്മയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്​കൂളിൽ പെൺകുട്ടികളെ ശല്യം ചെയ്യുന്നവരെ തല്ലുകൊടുത്ത് അധ്യാപകർ തിരുത്തണം. മദ്യം നിരോധിച്ച സംസ്ഥാനങ്ങളിലെ പോലെ മദ്യദുരന്തങ്ങളിൽ കേരളത്തിൽ മരണങ്ങളില്ല. ഷോപ്പുകൾ കുറച്ച് മദ്യവിൽപന നടത്തുന്നതായിരിക്കും നല്ലതെന്നും ഋഷിരാജ് സിങ്​ പറഞ്ഞു.

Tags:    
News Summary - rishiraj singh ips said students are hold pepper spray and knife -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.