ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത, നാല് ജില്ലകളിൽ കൊടുംചൂട്; താപസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ സൂര്യാഘാത സാധ്യത. സംസ്ഥാനത്തെ താപസൂചിക (ഹീറ്റ് ഇൻഡക്‌സ്) പ്രസിദ്ധീകരിച്ചതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. താപനിലയും ഈർപ്പവും ചേർന്നുള്ള ഹീറ്റ് ഇൻഡകസാണ് തയ്യാറാക്കിയത്.


തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ അനുഭവപ്പെടുന്നത് കൊടുംചൂടാണെന്നും റിപോർട്ടിലുണ്ട്. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ മലയോര മേഖലകളിൽ അനുഭവപ്പെടുന്ന ചൂട് 54 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നും ഇൻഡക്‌സിലുണ്ട്.

ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിൽ 45 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെട്ടേക്കും. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ ബാക്കി എല്ലായിടത്തും 40 നും 45 നും ഇടക്കാണ് താപനിലയെന്നും സൂചികയിൽ പറയുന്നു.

Tags:    
News Summary - Risk of Sunburn in seven districts, heatwave in four districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.