അശ്ലീല വീഡിയോ വിവാദം: കെ.​കെ. ശൈലജക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ.എം.പി നേതാവ്

കോഴിക്കോട് : വടകര പാർലമെന്റ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അശ്ലീല വീഡിയോ വിവാദത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ.  കെ.കെ. ശൈലജക്കെതിരെയാണ് ആർ.എം.പി നേതാവ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.

ഇന്ന്  വടകരയിൽ നടന്ന യു.ഡി.എഫും ആർ.എം.പിയും സി.പി.എം വർഗീയതക്കെതിരെയെന്ന പേരിൽ സംഘടിപ്പിച്ച കാമ്പയിനിൽ പ്രസംഗിക്കവേയായായിരുന്നു വിവാദ പരാമർശം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, ഷാഫി പറമ്പിലുമടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വെച്ചായിരുന്നു വിവാദ പരാമർശം. 

Tags:    
News Summary - RMP leader made anti-women remarks against kkShailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.