തിരുവനന്തപുരം: വടകരയില്‍ യു.ഡി.എഫിന് പുറമേ തനിക്ക് ആർ.എം.പി പിന്തുണയുണ്ടെന്ന് കെ. മുരളീധരന്‍. സ്ഥാനാർഥി പ്രഖ് യാപനത്തിലെ അനിശ്ചിതത്വം അണികളെ നിരാശരാക്കിയെന്ന പി. ജയരാജെൻറ പ്രചാരണത്തെ മറികടക്കാൻ കഴിയുമെന്നും മുരളീധരന്‍ പറഞ്ഞു.
വട്ടിയൂർകാവിൽ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വടകരയിൽ ബി.ജെ.പിയുടെ പിന്തുണ കോൺഗ്രസിന് ലഭിക്കുമെന്ന് സി.പി.എം പ്രചരിപ്പിക്കുന്നത് തോൽവിയെ മുന്നിൽ കണ്ടുകൊണ്ടാണ്. വട്ടിയൂർകാവിൽ ഉപതെരഞ്ഞെടുപ്പ് വന്നാലും കോൺഗ്രസിന് ജയിക്കാനാകുമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പള്ളി രാമചന്ദ്രനേക്കാൾ മെച്ചപ്പെട്ട സ്ഥാനാർഥിയല്ല താൻ. എന്നാലും ആദ്യവട്ടം മുല്ലപ്പള്ളി നേടിയ വലിയ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.