കൽപ്പറ്റ: മുട്ടിൽ വാര്യാട് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മൂന്ന് സുഹൃത്തുക്കൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. വയനാട് പുൽപ്പള്ളി കവനേരി സ്വദേശി അനന്ദു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ഒറ്റപ്പാലം സ്വദേശി ഫവാസ്, കോഴിക്കോട് കക്കോടി സ്വദേശി യാഥവ് എന്നിവർ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കോയമ്പത്തൂരിൽ നെഹ്റു കോളജിൽ വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥികളാണിവർ. മരിച്ച അനന്ദുവിന്‍റെ വീട്ടിലേക്ക് അവധിക്ക് വന്നതായിരുന്നു സുഹൃത്തുക്കൾ. ഇന്നലെയാണ് ഇവർ വയനാട്ടിൽ എത്തിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങവെ കാർ അപകടത്തിൽപെടുകയായിരുന്നു.
രണ്ടു പേരുടെ മൃതദേഹങ്ങൾ ലിയോ ആശുപത്രിയിലും ഒരാളുടെ മൃതദേഹം കൈനാട്ടി ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.