കൊച്ചി: മഴക്കെടുതിയിൽ പൊളിഞ്ഞ ദേശീയ പാതയുടെ പണികൾ പൂർത്തിയാക്കാൻ ഇടപെട്ട് കോടതിയും ഭരണകൂടവും. നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചതിനെതുടർന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പണി ആരംഭിച്ചത്.
റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ അമിക്കസ് ക്യൂറി വഴി ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ ആരംഭിച്ച പണിയിൽ അങ്കമാലിക്കും കൊരട്ടിക്കും ഇടയിലുള്ള പാതയിലെ കുഴികളാണ് മൂടിയത്.
ദേശീയപാതയിലെ പണികളുടെ വിശദമായ റിപ്പോർട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ ഇന്ന് സമർപ്പിക്കും. അതേസമയം എറണാകുളം ജില്ലയിലെ ദേശീപാതകളുടെയും പൊതുമരാമത്ത് റോഡുകളുടെയും കുഴികൾ അടിയന്തിരമായി മൂടണമെന്ന് കളക്ടർ രേണുരാജ് നിർദ്ദേശം നൽകി. പത്തു ദിവസത്തിനകം പണി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.