വഴിയോര വിശ്രമകേന്ദ്രം: ഭൂമിയുടെ കമ്പോള വില നിശ്ചയിച്ചിട്ടില്ലെന്ന വാദം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വഴിയോരവിശ്രമ കേന്ദ്രത്തെ സംബന്ധിച്ച ഓകിൽ കമ്പനിയുടെ നിഷേധ ക്കുറിപ്പിലെ, ആലപ്പുഴയിലെയും കാസർഗോഡിലെയും വസ്തുക്കളുടെ കമ്പോളവില നിശ്ചയിച്ചിട്ടില്ല എന്ന വാദം പച്ചക്കള്ളമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിൻ്റെ കമ്പോളവില നിശ്ചയിച്ചതിന്റെ കുറിപ്പ് സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്

2022 മെയ് 25ലെ മന്ത്രിസഭയിലേക്കുള്ള നടപടിക്കുറിപ്പിൽ 18-ാം പാരയിൽ പത്താമത്തെ ഐറ്റത്തിൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ആലപ്പുഴയിലെ വസ്തുവിന് 45 കോടിയും കാസർകോട്ടെ വസ്തുവിന് 7.55 കോടി രൂപയും നിശ്ചയിച്ചതായി പറയുന്നുണ്ട്. തൊട്ടടുത്ത ദിവസം ഇറങ്ങിയ സർക്കാർ ഉത്തരവിൻ്റെ നാലാം പാരയിലും കാസർകോട് വസ്തുവിൻ്റെ കമ്പോളവില 5.77 കോടിയെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല

ഭൂമിയിൽ പദ്ധതി തുടങ്ങാൻ ഒകിലിനു കമ്പോള വില ഗ്രാൻ്റായി നൽകണമെന്നും തീരുമാനിക്കുന്നു. ഈ പ്രത്യേക താത്പര്യമെന്തിനെന്ന് മനസ്സിലാകുന്നില്ല. ഇതെല്ലാം പുറത്ത് വരേണ്ടിയിരിക്കുന്നു. ഇവിടെ സർക്കാർ കമ്പനിയായി ഓകിൽ വരുന്നു അതിൻ്റെ കീഴിൽ രണ്ട് സ്വകാര്യ കമ്പനി വരുന്നു ഇതിലെല്ലാം ദുരൂഹതയുണ്ട്. സർക്കാരിൻ്റെ കീഴിലെ കമ്പനിയാണ് ഓകിൽ എങ്കിൽ ഓകിലിൻ്റെ കീഴിലുള്ള റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡും റിയൽ എസ്സ്റ്റേറ്റ് ട്രസ്റ്റുമായി ഓകി ലിൻ്റെ കരാർ എന്താണ്? ഇതെല്ലാം അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ട്.

ഈ രണ്ട് സ്വകാര്യ കമ്പനിയുമായി ഓകിൽ ഉണ്ടാക്കിട്ടുള്ള ധാരാണപത്രം പുറത്ത് വിടണം അതോട് കൂടി കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് ഈ യോഗം നടന്നത് എന്നത് ശ്രദ്ധേയമാണ്. സർക്കാർ ഭൂമി സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കുന്ന ഈ കൊള്ളയിൽനിന്ന് സർക്കാർ പിൻമാറണമെന്ന് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Roadside rest center: Ramesh Chennithala says the argument that the market price of the land has not been fixed is a lie.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.