തിരുവനന്തപുരത്ത്​ വൃദ്ധയെ കെട്ടിയിട്ട്​ കവർച്ച

തിരുവനന്തപുരം: ബാലരാമപുരത്ത് വാണികർ തെരുവിൽ ഒറ്റക്ക്​ താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട്​ മർദിച്ച ശേഷം കവർച്ച നടത്തി. എൺപതുകാരിയായ രത്നമ്മയെയാണ്​ രണ്ടംഗ സംഘം കെട്ടിയിട്ട ശേഷം സ്വർണവും പണവും കവർന്നത്​.

അണിഞ്ഞിരുന്ന മൂക്കുത്തി ഉൾപ്പെടെ 11 പവൻ സ്വർണ്ണവും 1000 രൂപയും മോഷ്​ടിക്കപ്പെട്ടു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മോഷ്ടാക്കൾ രത്നമ്മ ഒറ്റക്ക് താമസിക്കുന്ന വീട്ടിലെത്തിയത്. വീടിനുള്ളിൽ കടന്നയുടൻ മുഖത്ത്​ സ്​പ്രേ അടിച്ച്​ മയക്കി മോഷണം നടത്തുകയായിരുന്നു. അൽപനേരത്തിനു ശേഷം ബോധം തെളിഞ്ഞ്​ കവർച്ച തടയാൻ ശ്രമിച്ച രത്​നമ്മയെ മർദിച്ചവശയാക്കി കെട്ടിയിടുകയായിരുന്നു. പുലർച്ചെ അയൽക്കാരെത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്.

ത​​​െൻറ വീടിന്​ പിന്നിലെ മുറിയിൽ വാടകക്ക്​ താമസിച്ചിരുന്നവരാണ് മോഷണം നടത്തിയതെന്ന് രത്നമ്മ പൊലീസിന്​ മൊഴി നൽകി. പ്രതികളെന്ന്​ സംശയിക്കുന്ന പാലോട്​ സ്വദേശി രാജേഷ്​, തൃശൂർ സ്വദേശി സണ്ണി എന്നിവർ ഒളിവിലാണ്​.

Tags:    
News Summary - Robbery - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.