തിരുവല്ല: രാത്രി യാത്രക്കാരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും വാഹനങ്ങളും കവരുന്ന സംഘത്തിൽ ഉൾപ്പെട്ട യുവതിയെ തിരുവല്ലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആലപ്പുഴ മുല്ലയ്ക്കൽ പനയ്ക്കച്ചിറയിൽ വീട്ടിൽ അഞ്ചു എന്ന ഷിൻസി ഏലിയാസിനെയാണ് (19) പുളിക്കീഴ് പൊലീസ് തിരുവല്ലയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
അട്ടക്കുളങ്ങര വനിത ജയിലിൽ കഴിഞ്ഞിരുന്ന ഷിൻസിയെ പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽനിന്ന് ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച കേസിെൻറ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഷിൻസിക്കൊപ്പം കഴിഞ്ഞ മാസം 19ന് പിടിയിലായ കാമുകൻ വിനീത്, കൂട്ടാളി മിഷേൽ എന്നിവർ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു.
ഈ സംഘം തന്നെയാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി തിരുവല്ലയുടെ വിവിധ പ്രദേശങ്ങളിൽ രാത്രി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നിരുന്നതെന്നാണ് പൊലീസിെൻറ നിഗമനം. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ ഷിൻസിയെ റിമാൻഡ് ചെയ്തതായി എസ്.ഐ എം.സി. അഭിലാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.