താമരശ്ശേരി ചുരത്തിൽ ബൈക്കി​ലേക്ക് പാറ വീണു; പരിക്കേറ്റ യുവാക്കളിൽ ഒരാൾ മരിച്ചു

ലക്കിടി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ യുവാക്കളിൽ ഒരാൾ മരിച്ചു. വണ്ടൂർ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന അനീഷ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയോടെ ചുരത്തിലെ ആറാം വളവിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Tags:    
News Summary - Rock falls on bike in Thamarassery pass; One of the injured youths died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.