കൊച്ചി: മാവോവാദി നേതാവ് രൂപേഷിന് മതിയായ സുരക്ഷാ സംവിധാനമൊരുക്കാൻ എൻ.ഐ.എ കോ ടതി ഉത്തരവ്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് മേയ് 16ന് തൃശൂർ വലപ്പാട്ടെ വീട്ടിൽ സന്ദർശനം നടത്താൻ രൂപേഷിന് കോടതി നേരത്തേ അനുമതി നൽകിയിരുന്നു.
ഇതിന് അവിടെ എത്തിക്കാനും തിരിച്ച് ജയിലിലേക്ക് പോകുംവരെയും സുരക്ഷ ഒരുക്കാനാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് നിർദേശം നൽകിയത്. േമയ് 16ന് രാവിലെ 11.30 മുതൽ വൈകീട്ട് നാലുവരെ വീട്ടിൽ സന്ദർശനം നടത്താനാണ് കോടതിയുടെ അനുമതി.
എൻ.ഐ.എ അന്വേഷിക്കുന്ന വെള്ളമുണ്ട മാവോവാദി കേസിലെ പ്രതിയാണ് രൂപേഷ്. കൂടാതെ, കേരളത്തിലും തമിഴ്നാട്ടിലുമായി രജിസ്റ്റർ ചെയ്ത മറ്റ് മാവോവാദി കേസുകളിലും പ്രതിയാണ്. എൻ.ഐ.എ കേസുമായി ബന്ധപ്പെട്ട് നിലവിൽ വിയ്യൂർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വിഡിയോ കോൺഫറൻസ് വഴി രൂപേഷിനെ വിസ്തരിച്ചശേഷമാണ് കോടതി വീട്ടിൽ പോകാൻ താൽക്കാലിക അനുമതി നൽകിയത്.
വിവാഹം 19 ന്
രൂപേഷിെൻറയും ഷൈനയുടെയും മകൾ ആമിയുടെ വിവാഹം മെയ് 19ന് രാവിെല 10 ന് വാടാനപ്പള്ളി വ്യാപാരഭവൻ ഹാളിലാണ്. കൊൽക്കൊത്തയിൽ മെഡിക്കൽ വിദ്യാർഥിയായ ബംഗാളി സ്വദേശി അർക്കദ്വീപ് ആണ് വരൻ. കൊൽക്കൊത്ത ശാന്തി നികേതനിൽ ആമി വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.