ഇടുക്കി: കാൽവരിമൗണ്ട് ഫെസ്റ്റ് നഗരിയിലെ ഫുഡ്‌കോർട്ടിൽ പൊറോട്ടയടിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. കാൽവരി ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ പ്രദർശന വിപണന സ്റ്റാളുകൾ സന്ദർശിക്കുന്നതിനിടെയാണ് തലശ്ശേരിക്കാരുടെ ഫുഡ്‌കോർട്ടിൽ പൊറോട്ടയടിക്കുന്നവരെ മന്ത്രി കണ്ടത്.
പൊറോട്ട അടിക്കാൻ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ മന്ത്രി, ഉടൻ ഫുഡ് കോർട്ടിലെ അടുക്കളയിലെത്തി തന്റെ താൽപര്യം അറിയിച്ചു. ഇതോടെ പാചകക്കാർക്കും കൗതുകമായി. കുഴച്ചുവെച്ച മാവെടുത്ത് മന്ത്രി വീശിയടിച്ചപ്പോൾ കാഴ്ചക്കാരും ഏറെയെത്തി. ഫെസ്റ്റിനെത്തിയ വിദേശികൾ അടക്കം മന്ത്രിയെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.