സൈനികന്‍െറ ദുരൂഹമരണം: ആത്​മഹത്യയെന്ന്​ സൈന്യം

കൊട്ടാരക്കര: സൈനികന്‍ റോയി മാത്യുവിന്‍െറ മരണത്തിലെ ദുരൂഹത നീക്കാന്‍ കേരള പൊലീസ് അന്വേഷണം ആരംഭിച്ചു. എഴുകോണ്‍ എ.എസ്.ഐ സതീഷിന്‍െറ നേതൃത്വത്തിലുള്ള സംഘം വിവരങ്ങള്‍ ശേഖരിക്കാന്‍ നാസിക്കിലെ ദേവ്ലാലി സൈനിക ക്യാമ്പിലത്തെി.

നാസിക് പൊലീസിന്‍െറ സഹായത്തോടെ ക്യാമ്പിലത്തെി വിവരങ്ങള്‍ ആരാഞ്ഞ് സൈന്യം നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ അപേക്ഷയും നല്‍കി. ദേവ്ലാലി പൊലീസ് കേരളത്തില്‍നിന്നത്തെിയ അന്വേഷണസംഘത്തിന് നല്‍കിയത് തൂങ്ങിമരണമാണെന്ന വിവരമാണ്. ഇവരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം സംബന്ധിച്ച് പൊലീസ് തീരുമാനമെടുക്കുന്നത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് വേണ്ടിവന്നാല്‍ നാസിക്കില്‍ കേസ് അന്വേഷണത്തിനായി കൂടുതല്‍ ടീമിനെ വിടേണ്ടിവരുമെന്നും റൂറല്‍ എസ്.പി എസ്. സുരേന്ദ്രന്‍ പറഞ്ഞു.

 

Tags:    
News Summary - roy mathew get suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.