കെ.സി.എസ്​. മണിയുടെ ഭാര്യ വി. ലളിതമ്മാൾ 

അ​മ്പ​ല​പ്പു​ഴ: തി​രു​വി​താം​കൂ​റി​ലെ ദി​വാ​ൻ ഭ​ര​ണ​ത്തി​ന് അ​ന്ത്യം​കു​റി​ക്കാ​ൻ കാ​ര​ണ​ക്കാ​ര​നും ആ​ർ.​എ​സ്.​പി നേ​താ​വു​മാ​യ അ​മ്പ​ല​പ്പു​ഴ കോ​നാ​ട്ടു​മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ കെ.​സി.​എ​സ്. മ​ണി​യു​ടെ ഭാ​ര്യ വി. ​ല​ളി​ത​മ്മാ​ൾ (77) നി​ര്യാ​ത​യാ​യി. അ​മ്പ​ല​പ്പു​ഴ​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. സം​സ്​​കാ​രം വ്യാ​ഴാ​ഴ്​​ച വൈ​കു​ന്നേ​രം മൂ​ന്നി​ന്​ അ​മ്പ​ല​പ്പു​ഴ ബ്രാ​ഹ്മ​ണ​സ​മൂ​ഹം ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ളി​ല്ല.

ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി ത​മി​ഴ് ബ്രാ​ഹ്മ​ണ കു​ടും​ബ​ത്തി​ലാ​യി​രു​ന്നു ജ​ന​നം. 24ാം വ​യ​സ്സി​ൽ 40 വ​യ​സ്സു​ള്ള കെ.​സി.​എ​സ്. മ​ണി​യെ ത​മി​ഴ്നാ​ട്ടി​ലെ വ​ള്ളി​യൂ​ർ വെ​ച്ച് വി​വാ​ഹം ക​ഴി​ച്ചു. വി​വാ​ഹം ക​ഴി​ക്കു​മ്പോ​ൾ ദി​വാ​ൻ സ​ർ സി.​പി​യെ വെ​ട്ടി​യ ആ​ളാ​ണെ​ന്ന് ല​ളി​ത​മ്മാ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല. മ​ണി​യു​ടെ രാ​ഷ്​​ട്രീ​യ​കാ​ര്യ​ങ്ങ​ളി​ൽ ല​ളി​ത​മ്മാ​ൾ ഇ​ട​പെ​ട്ടി​രു​ന്നി​ല്ല. ല​ളി​ത​മ്മാ​ളി​നെ വി​വാ​ഹം ക​ഴി​ക്കു​മ്പോ​ൾ അ​മ്പ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് അം​ഗ​വും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു മ​ണി.

1987 സെ​പ്റ്റം​ബ​ർ 20ന് 66ാം ​വ​യ​സ്സി​ൽ മ​ണി​യു​ടെ മ​ര​ണ​ശേ​ഷം ഉ​ചി​ത​മാ​യ സ്​​മാ​ര​കം നി​ർ​മി​ക്കാ​ൻ ആ​രും മു​ന്നോ​ട്ടു​വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ല​ളി​ത​മ്മാ​ൾ ത​ന്നെ മു​ൻ​കൈ​യെ​ടു​ത്ത് പ​ണം​മു​ട​ക്കി വീ​ട്ടു​മു​റ്റ​ത്ത് സ്​​മാ​ര​കം പ​ണി​തു. എ.​കെ. ആ​ൻ​റ​ണി​യെ കൊ​ണ്ട് ഇ​തി​​​െൻറ സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. ഷി​ബു ബേ​ബി ജോ​ണി​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ.​ആ​ർ. ഗൗ​രി​യ​മ്മ, എം.​വി. രാ​ഘ​വ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തി​രു​ന്നു.

സ​ഹോ​ദ​രി പു​ഷ്പ​യോ​ടും ഇ​വ​രു​ടെ മ​ക്ക​ളാ​യ രാ​ജേ​ഷ്, ഗ​ണേ​ഷ് എ​ന്നി​വ​രോ​ടൊ​പ്പം അ​മ്പ​ല​പ്പു​ഴ​യി​ലെ കെ.​സി.​എ​സ്. മ​ണി​യു​ടെ കു​ടും​ബ​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മ​റ്റു​സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​ഗി​ര​ഥി, ല​ക്ഷ്മി, രാ​ഗം, മ​ണി. മാ​താ​വ് ശാ​ര​ദ കാ​യം​കു​ളം​കാ​രി​യാ​ണ്. പി​താ​വ് ത​മി​ഴ്നാ​ട് തെ​ങ്കാ​ശി വെ​ങ്കി​ട്ട രാ​മ​ൻ.

Tags:    
News Summary - rsp leader kcs mani wife v lalithammal passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.