ഡി.വൈ.എഫ്.ഐ കലക്ഷൻ സെന്‍റർ വീഡിയോ ആർ.എസ്.എസിന്‍റേതാക്കി പ്രചാരണം

ന്യൂഡൽഹി: വയനാട് ഉരുൾ ദുരന്ത മേഖലയിലേക്ക് അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന ഡി.വൈ.എഫ്.ഐ കലക്ഷന്‍ സെന്‍ററിലെ ദൃശ്യങ്ങൾ ആർ.എസ്.എസിന്‍റെ പേരിലാക്കി പ്രചാരണം. നടി നിഖില വിമൽ അടക്കം പങ്കെടുത്ത അവശ്യ സാധനങ്ങൾ ശേഖരിച്ച് തരംതിരിക്കുന്ന തളിപ്പറമ്പിൽനിന്നുള്ള ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.

ദൃശ്യം എഡിറ്റ് ചെയ്ത് ആർ.എസ്.എസ് വയനാട് എന്നും, ‘ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് ആർ.എസ്.എസ് വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നു, ആർ.എസ്.എസ് മാത്രം’ എന്ന കുറിപ്പ് ചേർത്താണ് ഉത്തരേന്ത്യയിൽ ഹിന്ദുത്വവാദികളുടെ പ്രചാരണം.

ഇതോടെ, മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ അടക്കമുള്ളവർ യഥാർത്ഥ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചു.


Tags:    
News Summary - RSS fake video about helping Wayanad Landslide victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.