ചാരുംമൂട്: എൻ.എസ്.എസ് കരയോഗ മന്ദിരത്തിലും സ്കൂൾ കൊടിമരത്തിലും ക രിങ്കൊടി ഉയർത്തി റീത്ത് സമർപ്പിച്ച സംഭവത്തിന് തുമ്പുണ്ടാവാൻ തുണയായ ത് പ്രതികളിലൊരാൾ ബന്ധുവായ പൊലീസുകാരനെ വിളിച്ചത്. കേസിൽ ശ്രീജിത്ത് രണ്ടാം പ്രതിയും വിക്രമൻ പിള്ള മൂന്നാം പ്രതിയുമാണ്.
സംഭവം നടന്ന സ്ഥലത്ത് മുളക്പൊടി വിതറിയിരുന്നു. വിക്രമൻപിള്ള മുളകുപൊടി കച്ചവടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. മുളകുപൊടി വിതറിയാൽ പൊലീസ്നായ് മണം പിടിക്കുമോ എന്ന് പ്രതികളിലൊരാൾ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചുചോദിച്ചതാണ് നിർണായകമായത്.
ഇത് പ്രതികളെ കണ്ടെത്താൻ സഹായകമായി. രണ്ടുലക്ഷം ഫോൺകാൾ വിവരങ്ങൾ പൊലീസ് പരിശോധിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയതെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.