കണ്ണൂർ: ആർ.എസ്.എസ് മുൻ പ്രചാരക് 15 വർഷത്തെ സംഘ്പരിവാർ ബന്ധമുപേക്ഷിച്ച് സി.പി.എമ്മിലേക്ക്. ആർ.എസ്.എസിെൻറ അക്രമ രാഷ്ട്രീയത്തിലും ഏകാധിപത്യപരമായ പ്രവർത്തനശൈലിയിലും മനംമടുത്താണ് താൻ സി.പി.എമ്മിൽ ചേരുന്നെതന്ന് ധർമടം സ്വദേശിയായ സി.വി. സുബഹ് കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഭിപ്രായം പറയുന്നവരെ അധിക്ഷേപിക്കുകയും ഒറ്റെപ്പടുത്തുകയും ചെയ്യുന്ന ഫാഷിസ്റ്റ് സമീപനമാണ് ആർ.എസ്.എസ് സ്വീകരിക്കുന്നത്.
പയ്യന്നൂർ അക്രമത്തെ തുടർന്ന്, ആയുധങ്ങൾ താഴെവെച്ച് സമാധാനത്തിനായി ഒരുമിക്കണമെന്ന ഉള്ളടക്കത്തോടെ താനിട്ട ഫേസ്ബുക് പോസ്റ്റിൽ പ്രകോപിതരായ നേതൃത്വം തനിക്കെതിരെ കടുത്ത വിമർശനമുന്നയിക്കുകയായിരുന്നു. ധർമടത്ത് സമാധാനംകെടുത്തുന്ന അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പുത്തങ്കണ്ടം ക്വേട്ടഷൻ സംഘമാണ്. അവരെ സംരക്ഷിക്കുന്ന നേതൃത്വത്തിലെ ഒരു വിഭാഗത്തിെൻറ നിലപാടിനെതിരെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നും തന്നെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു. കണ്ണൂരിൽ സി.പി.എമ്മിനെ തകർക്കുന്നതിന് എന്ത് നിഷ്ഠൂര മാർഗവും സ്വീകരിക്കുകയെന്നതാണ് ആർ.എസ്.എസ് ശൈലി. വിജയദശമിയുടെ തലേദിവസം വാളാങ്കിച്ചാലിൽ സി.പി.എം പ്രവർത്തകൻ മോഹനനെ കൊലപ്പെടുത്തിയതിനെ തുടർന്ന് ആർ.എസ്.എസിെൻറ ചരിത്രത്തിലാദ്യമായി സംഘടനയുടെ സ്ഥാപക ദിനമായ വിജയദശമി ആഘോഷം മാറ്റിവെക്കേണ്ടിവന്നു.
നേരത്തെ, സമാധാനം ലക്ഷ്യംവെച്ചും പ്രശ്ന പരിഹാരത്തിനും മറ്റു പല സംഘടന നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ, തനിക്ക് സംഘ്പരിവാറിതര സംഘടനകളുമായി ബന്ധമുണ്ടെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയാണ് നേതൃത്വം. ജനുവരി 20ന് വൈകീട്ട് ആറിന് ധർമടം ചിറക്കുനിയിൽ നടക്കുന്ന പൊതുപരിപാടിയിൽ ആരോപണങ്ങൾക്ക് മറുപടി പറയുമെന്നും സുബഹ് പറഞ്ഞു.
വാർത്തസമ്മേളനത്തിൽ സി.പി.എം പിണറായി ഏരിയ സെക്രട്ടറി കെ. ശശീന്ദ്രൻ, ടി. അനിൽ, സുധീഷ് മിന്നി, എൻ.കെ. രവി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.