കോഴിക്കോട്: മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിട്ട് രഹസ്യ പദ്ധതികൾ തയാറാക്കി നടപ്പാക്കാൻ ശ്രമിച്ചത് ആർ.എസ്.എസ് ആണെന്നും അത്തരം ഗൂഢപദ്ധതികൾ പരാജയപ്പെടുത്തിയത് കേരളത്തിലെ പുരോഗമന മതേതര സമൂഹമാണെന്ന് മറക്കരുതെന്നും ഐ.എൻ.എൽ വഹാബ് വിഭാഗം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്.
മുസ്‍ലിം സ്ത്രീകളെ അവഹേളിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർ നിലപാട് തിരുത്താൻ തയാറാകണം. നാസർ ഫൈസി കൂടത്തായിയുടെ അഭിപ്രായം ഏറ്റുപിടിച്ചാണ് കെ. സുരേന്ദ്രൻ ഒരുവിഭാഗത്തിനുനേരെ അവഹേളനങ്ങൾ ചൊരിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.