തിരുവനന്തപുരം: ശബരിമലയിൽ നടവരവ് കുറയ്ക്കാൻ സംഘപരിവാർ ബോധപൂർവ്വം ശ്രമം നടത്തുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നടവരവ് കുറഞ്ഞത് സർക്കാരിനെ ബാധിക്കില്ല. എന്നാൽ അത് ദേവസ്വം ബോർഡിനെ ബാധിച്ചേക്കും. ജീവനക്കാരുടെ ശമ്പളം അടക്കമുള്ള കാര്യങ്ങൾ ബുദ്ധിമുട്ടിലാകുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
നടവരവ് കുറക്കുക എന്നത് ആർ.എസ്.എസിെൻറ ലക്ഷ്യമാണ്. പ്രതിഷേധത്തിന് സന്നിധാനം തെരഞ്ഞെടുത്തത് ഇൗ ലക്ഷ്യം നടപ്പാക്കാൻ വേണ്ടി മാത്രമാണ്. മുൻ വർഷങ്ങളിലും നടവരവ് കുറക്കാൻ സംഘ പരിവാർ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.
ശബരിമല ഇപ്പോൾ ശാന്തമാണെന്നും ഭക്തജനങ്ങളുടെ തിരക്ക് വർധിച്ചത് മൂലം വരും ദിവസങ്ങളിൽ നടവരവും വർധിച്ചേക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രതിസന്ധിയുണ്ടായാൽ സർക്കാർ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.