കോഴിക്കോട്: ശബരിമല സന്നിധാനത്തെ അശാന്തിയുടെ സ്ഥലമായി മാറ്റാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) 55ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കുഴപ്പക്കാരുടെ കൂടെയാണോ അതോ ശാന്തിയുടെയും സമാധാനത്തിെൻറയും കൂടെയാണോ നിൽക്കേണ്ടതെന്ന് മാധ്യമങ്ങൾ ചിന്തിക്കണം. കഴിഞ്ഞ ദിവസം രാത്രി സാധാരണ ഭക്തരെ അറസ്റ്റ് ചെയ്തെന്നാണ് ആരോപണം. എന്നാൽ, അറസ്റ്റിലായവരുടെ പേരും പദവിയുമെല്ലാം പുറത്തുവരുന്നുണ്ട്. ഒരു ജില്ലയിലുള്ളവരെ പ്രത്യേകം സന്നിധാനത്തെത്തിച്ച് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് വ്യക്തമാവുന്നതെന്നും പിണറായി ആരോപിച്ചു.
ആർ.എസ്.എസുകാർ ശബരിമലയിൽ പ്രശ്നമുണ്ടാക്കാൻ നേരത്തേ തയാറെടുത്തിരുന്നു. ഭക്തർക്ക് സമാധാനത്തോടെ ദർശനം നടത്താൻ കഴിയണം. സർക്കാറിന് കോടതിവിധിയിൽ പിടിവാശിയില്ല. വിധിക്കനുസരിച്ച് പ്രവർത്തിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. കോടതിവിധിയുടെ പ്രാധാന്യം മാധ്യമങ്ങൾ ശരിയായി ജനങ്ങൾക്ക് മുന്നിൽ എത്തിക്കണം. കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ ചിലർ ശ്രമിക്കുേമ്പാൾ മതനിരപേക്ഷ സംസ്ഥാനമായി നിലനിർത്താൻ മാധ്യമങ്ങൾ നേതൃത്വപരമായ പങ്ക് വഹിക്കണം. ബോധപൂർവം വാർത്ത െകാടുക്കുന്ന രീതിയാണ് ഇപ്പോൾ. സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികൾക്കൊപ്പമാണ് സർക്കാർ. സമകാലിക സംഭവങ്ങളിൽ വല്ലാത്ത ആശങ്ക വേണ്ട. കേരളത്തെ തകർക്കാൻ മുമ്പും ശ്രമമുണ്ടായിട്ടുണ്ട്. അന്നും നമ്മൾ വഴങ്ങിയിട്ടില്ല. ഇത്തരം അജണ്ടക്കെതിെര ജാഗ്രത പാലിക്കണെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിന്യസിക്കുന്ന വാർത്തകളുടെ സന്ദേശമെന്തെന്ന് മാധ്യമങ്ങൾ ചിന്തിക്കണം- മുഖ്യമന്ത്രി
കോഴിക്കോട്: വിന്യസിക്കുന്ന വാർത്തകളുടെ സന്ദേശമെന്തെന്ന് മാധ്യമങ്ങൾ ചിന്തിക്കണെമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമകാലിക സംഭവങ്ങളിൽ വാർത്ത നൽകുേമ്പാൾ ശരിയായ നയം മാധ്യമങ്ങൾ തിരിച്ചുപിടിക്കണെമന്നും കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) 55ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
കാലത്തെ പിറകോട്ട് വലിക്കുന്നവർക്ക് പ്രാധാന്യമേകുന്ന വാർത്ത വിന്യാസം ആരെ സഹായിക്കുമെന്ന് ചിന്തിക്കണം. കേരളത്തിെൻറ മുന്നോട്ടുപോക്കിൽ പങ്കു വഹിച്ചവരാണ് മാധ്യമങ്ങൾ. നിഷ്പക്ഷതയുെട പ്രശ്നം ചില കാര്യങ്ങളിലില്ല. കേരളത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ ഒരു കൂട്ടർ ഒഴികെയുള്ളവർ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. മറ്റേ കൂട്ടർ ചാതുർവർണ്യത്തിലായിരുന്നു വിശ്വസിച്ചത്. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും മാധ്യമങ്ങളുടേത് അഭിമാനകരമായ പ്രവർത്തനമായിരുന്നു. യു.എ.ഇ ഭരണാധികാരിയുടെ സഹായം ചില കാരണത്താൽ ഇല്ലാതായി. പിന്നീട്, വിദേശസഹായം തേടിയുള്ള മന്ത്രിമാരുടെ യാത്രയും കേന്ദ്രം മുടക്കി. ഇത്തരം നടപടികളെ നാടിെൻറ താൽപര്യം മുൻനിർത്തി തുറന്നുകാണിക്കാനായോ എന്ന് മാധ്യമങ്ങൾ പരിശോധിക്കണം. കേരളത്തതിെൻറ പുനർനിർമിതിക്ക് ആവശ്യമായ ഇടപെടൽ എല്ലാ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായോ എന്നും പിണറായി ചോദിച്ചു. വാടകക്കെടുക്കാൻ കഴിയുന്ന തലത്തിേലക്ക് ചില മാധ്യമങ്ങൾ മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കെ.യു.ഡബ്ല്യു.ജെ പ്രസിഡൻറ് കമാൽ വരദൂർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.പിമാരായ എം.കെ. രാഘവൻ, ബിനോയ് വിശ്വം, എ. പ്രദീപ് കുമാർ എം.എൽ.എ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കെ.യു.ഡബ്ല്യു.ജെ ട്രഷറർ പി.സി. സെബാസ്റ്റ്യൻ, ജില്ല പ്രസിഡൻറ് കെ. പ്രേമനാഥ് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സി. നാരായണൻ സ്വാഗതവും ജില്ല സെക്രട്ടറി പി. വിപുൽനാഥ് നന്ദിയും പറഞ്ഞു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഫോേട്ടാ പ്രദർശനത്തിെൻറ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. സമ്മേളന സുവനീർ മന്ത്രി ടി.പി. രാമകൃഷ്ണനും ‘അതിജീവനം’ പ്രേത്യക പതിപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.