തൃശൂർ: കൊടകര കുഴൽപണ കേസിൽ പൊലീസ് കണ്ടെടുത്ത പണവും കാറും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജനും യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കും ഡ്രൈവർ ഷംജീറും നൽകിയ ഹരജി പരിഗണിക്കുന്നത് ഇരിങ്ങാലക്കുട കോടതി ഈ മാസം 13ലേക്ക് മാറ്റി. രേഖകൾ ഹാജരാക്കാൻ ധർമരാജൻ വീണ്ടും സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
പണം വിട്ടുകിട്ടണമെന്ന ഹരജിയിൽ ബുധനാഴ്ച വാദം തുടങ്ങേണ്ടതായിരുന്നു. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയിൽ മൂന്നേകാൽ കോടി തേൻറതും 25 ലക്ഷം സുനിൽ നായിക്കിേൻറതും കാർ ഷംജീറിേൻറതുമാെണന്നും ചൂണ്ടിക്കാട്ടി, ഇവ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർമരാജെൻറ ഹരജി. ബിസിനസ് ആവശ്യത്തിനുള്ള പണമാണെന്നാണ് കോടതിയെ അറിയിച്ചത്. ഇതിെൻറ രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെെട്ടങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.
25 ലക്ഷം രൂപ നഷ്ടപ്പെെട്ടന്ന് കാണിച്ചാണ് പൊലീസിൽ പരാതി നൽകിയത്. 21 പ്രതികൾ അറസ്റ്റിലാവുകയും ഒന്നര കോടിയോളം രൂപ കണ്ടെടുക്കുകയും ചെയ്തതോടെയാണ് പണം തേൻറതാണെന്ന് ധർമരാജൻ അറിയിച്ചത്. ബി.ജെ.പി നേതാക്കൾക്ക് എത്തിക്കാനുള്ള പണമാണെന്നാണ് പൊലീസിന് നൽകിയ മൊഴി. മൊഴികളിലെ വൈരുധ്യം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ബിസിനസിെൻറ വിശദാംശങ്ങളും പണത്തിെൻറ ഉറവിടവും സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.