ആലപ്പുഴ: വയലാറില്‍ ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളിലൊരാള്‍ക്ക് താമസ സൗകര്യമേര്‍പ്പെടുത്തി എന്നാരോപിച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് എസ്.ഡി.പി.ഐ പ്രവര്ത്തകന്.
മാവേലിക്കര താമരക്കുളം റഫീഖ് മന്‍സിലില്‍ ആര്. റിയാസാണ് പൊലീസിനെതിരെ പരാതിയുമായി മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
വയലാര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തന്നെയും കാപ്പില്‍ മുല്ലശ്ശേരി വീട്ടില്‍ ഷാജുദ്ദീനെയും ചേര്‍ത്തല സി.ഐ ശ്രീകുമാറിെൻറ നേതൃത്വത്തില്‍ പതിനഞ്ചോളം പൊലീസുകാര്‍ കഴിഞ്ഞ അഞ്ചിന് രാത്രിയിൽ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
മാതാപിതാക്കളെ അസഭ്യം പറയുകയും അവരുടെ മുന്നിലിട്ട് മര്‍ദിക്കുകയുമായിരുന്നു. ജീപ്പിലും ചേര്‍ത്തല സ്റ്റേഷനിലെത്തിച്ചും ക്രൂരമായി മര്‍ദിച്ചു.
രണ്ടുദിവസം തുടര്‍ച്ചയായി കസ്റ്റഡിയില്‍ മര്‍ദിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും റിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പൊലീസ് മര്ദനത്തെപറ്റി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റിന് മുമ്പാകെ വിശദമൊഴി നല്‍കിയതായും റിയാസ് പറഞ്ഞു.
വയലാര്‍ സംഭവവുമായി തങ്ങള്‍ക്ക് ഒരുബന്ധവുമില്ലെന്നും എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന ഒറ്റക്കാരണത്താലാണ് തങ്ങളെ സംഭവത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.