ആർ.എസ്​.എസ്​ പ്രവർത്തക​​െൻറ ​കൊലപാതകം; ബി.ജെ.പി ഹർത്താൽ തുടങ്ങി

തിരുവനന്തപുരം: ശ്രീകാര്യം കരിമ്പുക്കോണത്ത്​ ആർ.എസ്​.എസ്​ പ്രവർത്തകൻ  കൊലപാതകത്തിൽ പ്രതിഷേധിച്ച്​ ബി.ജെ.പി ആഹ്വാനം ചെയ്​ത സംസ്ഥാന ഹർത്താൽ ​തുടങ്ങി.ആദ്യ മണിക്കൂറുകളിൽ സമ്മിശ്ര പ്രതികരണമാണ്​ ഹർത്താലിന്​ ലഭിക്കുന്നത്​. ഹർത്താലി​​​​​െൻറ പശ്​ചാത്തലത്തിൽ പൊലീസ്​ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്​. 

ശനിയാഴ്​ച രാത്രിയാണ്​ ആർ.എസ്​.എസ്​ ഇടവക്കോട് ​ശാഖാ കാര്യവാഹക​്​ കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷ്​​ (34) ​കൊല്ലപ്പെട്ടത്​. 15 അംഗസംഘമാണ്​ ആക്രമണം നടത്തിയതെന്നാണ്​ സൂചന. ശനിയാഴ്​ച രാത്രി ഒമ്പ​േതാടെ ശാഖ കഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങവെയാണ്​ സംഭവം. കടയിൽ കയറി പാൽ വാങ്ങവെ പിന്തുടർന്നെത്തിയവർ ആക്രമിക്കുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്ന്​ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തരയോടെ മരിച്ചു.

അക്രമികളിൽ ​പ്രദേശവാസികളായ ചിലരെ തിരിച്ചറിഞ്ഞതായി പൊലീസ്​ പറഞ്ഞു. ​നിരവധി കേസുകളിൽ പ്രതിയായ ആളുടെ നേതൃത്വത്തിലാണ്​ ആക്രമണം നടന്നതെന്നും സൂചനയുണ്ട്​. ആക്രമണത്തിന്​ പിന്നിൽ സി.പി.എം ആണെന്ന്​ ബി.ജെ.പി ആരോപിച്ചു. പ്രദേശത്ത്​ കനത്ത സുരക്ഷ ഏർപ്പെടുത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അസി. കമ്മീഷണര്‍ പ്രമോദ്കുമാറി​​​​െൻറ നേതൃത്വത്തിലുള്ള വന്‍ പൊലീസ്​ സംഘം ക്യാമ്പ് ചെയ്യുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 

Tags:    
News Summary - RSS worker murdered in Tiruvanathapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.