ആർ.എസ്​.എസുകാരന്‍റെ കൊല: ദേശീയ പട്ടികജാതി കമീഷൻ റിപ്പോർട്ട്​ തേടി 

തിരുവനന്തപുരം: ആർ.എസ്​.എസ് പ്രവർത്തകൻ രാജേഷി​​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട്​ ഡി.ജി.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരോട്​ ദേശീയ പട്ടികജാതി കമീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. എൽ. മുരുഗന്‍ റിപ്പോര്‍ട്ട് തേടി. മൂന്നുദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ്​ നിര്‍ദേശം. തൈക്കാട് ​െഗസ്​റ്റ്​ ഹൗസില്‍ നടന്ന യോഗത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, ആഭ്യന്തര സെക്രട്ടറി, പട്ടികജാതി സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.

ഒരു പട്ടികജാതിക്കാരന്‍ കൊല്ലപ്പെട്ടാല്‍ 8.25 ലക്ഷംരൂപ സര്‍ക്കാര്‍ നല്‍കണമെന്നാണ് നിയമം. ഇതില്‍ 4,12,500 രൂപ മൃതദേഹം പോസ്​റ്റ്​മോര്‍ട്ടം ചെയ്ത് വീട്ടിലെത്തിക്കുമ്പോള്‍ തന്നെ ബന്ധുക്കള്‍ക്ക് കൈമാറണം. രാജേഷി​​െൻറ കുടുംബത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഫണ്ടില്‍നിന്നാണ് ഇത് നല്‍കേണ്ടത്. ബാക്കിതുക കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാറി​​െൻറ ഫണ്ടില്‍നിന്ന് നല്‍കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

രാജേഷി​​െൻറ വിധവക്ക്​ പ്രതിമാസം 5000 രൂപ വീതം പെന്‍ഷന്‍ നൽകണം. മക്കളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസചെലവ് സര്‍ക്കാര്‍ വഹിക്കണം. കുടുംബത്തിന് ആവശ്യമായ കൃഷിഭൂമിയും താമസിക്കാന്‍ വീടും നൽകണം. രാജേഷി​​െൻറ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്​ടപരിഹാരം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. രാജേഷി​​െൻറ കൊലപാതകത്തിന്​ പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജേഷി​​െൻറ വീട്​ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈശാചികവും ക്രൂരവുമായ കൊലപാതകമാണ് നടന്നത്​. മാരകമായ 89 മുറിവുകളാണ് മൃതശരീരത്തിലുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്​റ്റിലായി. ഇവരില്‍ നാലുപേര്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവരല്ല. ഇവര്‍ക്കെതിരെ പട്ടികജാതി/വര്‍ഗ പീഡനനിരോധന നിയമത്തിലെ വകുപ്പ് 325 പ്രകാരം കേസെടുക്കണം. പലകാര്യങ്ങളും എഫ്​.​െഎ.ആറിൽ ഇല്ല. പൊലീസ് കടുത്ത അലംഭാവവും പക്ഷപാതപരവുമായാണ്​ കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - rss worker rajesh murder national schedule class commission want to report -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.