തേഞ്ഞിപ്പലം: വിവരാവകാശ അപേക്ഷയില്‍ സമയബന്ധിതമായി മറുപടി നല്‍കിയില്ലെന്ന പരാതിയില്‍ ചേളാരി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി. വിജയന് പിഴ. 6750 രൂപയാണ് സംസ്ഥാന വിവരാവകാശ കമീഷന്‍ പിഴ ചുമത്തിയത്. നിശ്ചിത കാലയളവിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ തുക ശമ്പളത്തില്‍നിന്ന് ഈടാക്കുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ. കെ.എല്‍. വിവേകാനന്ദന്‍ വ്യക്തമാക്കി.
തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി ‘സാരംഗി’യില്‍ ജിബിന്‍ ലാലിന്റെ പരാതിയിലാണ് നടപടി. സംസ്ഥാന വിവരാവകാശ കമീഷന്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന വിശദീകരണം തേടിയപ്പോൾ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് പിഴ ചുമത്തിയത്. ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം പിഴ ഒടുക്കണമെന്നാണ് നിര്‍ദേശം.
വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കുന്നതിന് സാങ്കേതിക തടസ്സങ്ങളും കാലതാമസവും ഉണ്ടായെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ വിവരാവകാശ കമീഷനില്‍ വിശദീകരിച്ചെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി പിഴ ചുമത്താന്‍ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.