തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർക്കും േജായൻറ് രജിസ്ട്രാർക്കും വിവരാവകാശ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നൽകണമെന്ന് മുഖ്യ വിവരാവകാശ കമീഷണർ വിൻസൺ പോളിെൻറ ഉത്തരവ്. സർവകലാശാല മനഃശാസ്ത്രവിഭാഗം മുൻ മേധാവി പ്രഫ. ഇമ്മാനുവൽ തോമസ് സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ വിവരങ്ങൾ നൽകിയില്ലെന്ന പരാതിയിലാണ് ഉത്തരവ്.
വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് മറുപടി നൽകാൻ ചുമതലപ്പെട്ട അപ്പീൽ അധികാരി രജിസ്ട്രാർ, പബ്ലിക് ഇൻഫർമേഷൻ ഒാഫിസറായ ജോയൻറ് രജിസ്ട്രാർ എന്നിവരും കീഴുദ്യോഗസ്ഥരും നിരുത്തരവാദപരമായും ലാഘവത്തോടെയുമാണ് വിവരാവകാശം സംബന്ധിച്ച വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് കമീഷൻ നിരീക്ഷിച്ചു.
ഇതിെൻറ അടിസ്ഥാനത്തിൽ സർവകലാശാലയിൽ വിവരാവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രജിസ്ട്രാർ, ജോയൻറ് രജിസ്ട്രാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും, ബോധവത്കരണ ക്ലാസ് ഏർപ്പെടുത്താൻ വി.സിക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.