തിരുവനന്തപുരം: ആവശ്യപ്പെട്ട രേഖയുടെ കരട് ഓഫിസിലുണ്ടെന്ന് മറുപടി നൽകിയിട്ടും പകർപ്പ് നൽകാത്തതിന് കേരള ഫിനാൻഷ്യൽ കോർപറേഷൻ കോഴിക്കോട് ശാഖയിലെ മൂന്ന് ഉദ്യോഗസ്ഥർ 5000 രൂപ വീതം പിഴ അടയ്ക്കാൻ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കീമിന്റേതാണ് ഉത്തരവ്. കോഴിക്കോട് പാവങ്ങാട് മിഡോവ്സിൽ ഡോ.എം.എം. അബ്ദുൽ സലാമിന്റെ പരാതിയിൽ ആഗസ്റ്റ് 19ന് കമീഷണർ കോഴിക്കോടെത്തി ഇരുവിഭാഗത്തെയും കേട്ടിരുന്നു.
ഡോ. സലാമിന്റെ ഒന്നാം അപേക്ഷയിൽ മറുപടി നിഷേധിച്ച ശാന്താദേവി, അപ്പീൽ അപേക്ഷയിൽ വിവരം നൽകാതിരുന്ന കെ. ജാഫർ, വിവരം പക്കലുണ്ടെന്നും എന്നാൽ നൽകാൻ കഴിയില്ലെന്നും അറിയിച്ച എസ്. സോഫിയ എന്നിവർ 5000 രൂപ വീതം പിഴയൊടുക്കണം.14 ദിവസത്തിനകം തുക വിവരാവകാശ കമീഷനിൽ അടയ്ക്കണം. 7,50,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. അത് നൽകാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനും കെ.എഫ്.സിയോട് കമീഷണർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.