തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ലോക് ഡൗൺ മാനദണ്ഡങ്ങൾ സർക്കാർ പുതുക്കുകയും ചെയ്തു.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത പരിശോധന ഫലമാണ് കൈയില്‍ കരുതേണ്ടത്. ഇതുൾപ്പെടെ കൊവിഡ് നിയന്ത്രണങ്ങളുടെ പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കി.
റമദാന്‍ പ്രമാണിച്ച് സംസ്ഥാനത്തെ മാംസ വില്‍പന ശാലകള്‍ക്ക് രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമെ അനുവദിക്കു.
ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഈ ശനിയാഴ്ച അവധിയായിരിക്കും. ബാങ്കുകളുടെ ക്ലിയറിംഗ് വിഭാഗങ്ങൾക്ക് മറ്റെല്ലാ പ്രവർത്തി ദിവസങ്ങളിലും അത്യാവശ്യ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം.
കൊച്ചിയിലെ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചി ഓഫീസിനും അനുബന്ധ ലാബുകൾക്കും പ്രവർത്തിക്കാന്‍ അനുമതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.