തിരുവനന്തപുരം: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളില്‍നിന്ന് സംസ്ഥാനത്തെത്തുന്നവർക്കുള്ള വിമാനത്താവളങ്ങളിലെ പരിശോധന ഇങ്ങനെ:
ഹൈറിസ്ക് രാജ്യങ്ങൾ: എല്ലാവരെയും ആർ.ടി.പി.സി.ആറിന് വിധേയമാക്കും. നെഗറ്റിവായാലും ഏഴ് ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആർ.ടി.പി.സി.ആറും നടത്തണം. പരിശോധനയിൽ നെഗറ്റിവായാലും വീണ്ടും ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ തുടരണം.
കോവിഡ് പോസിറ്റിവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുകയും ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഡിസ്ചാര്‍ജ് ചെയ്യുക.
ലോ റിസ്ക് രാജ്യങ്ങൾ: രണ്ട് ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍, സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്തും. നെഗറ്റിവാകുന്നവർ ഏഴ് ദിവസം ഹോം ക്വാറൻറീനില്‍. എട്ടാം ദിവസം ആർ.ടി.പി.സി.ആർ നെഗറ്റിവായാലും ഏഴു ദിവസം സ്വയം നിരീക്ഷണം. പോസിറ്റിവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.