കൊച്ചിയിൽ ഡിവൈഡറിലിടിച്ച് കാർ കത്തിനശിച്ചു

കൊച്ചി: ഇടപ്പള്ളിയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചു. കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ ആളപായം ഒഴിവായി.

ഇടപ്പള്ളിയിൽ നിന്ന് പാലാരിവട്ടം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറാണ് കത്തിനശിച്ചത്. നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതിന് പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു.

മുന്നിൽ നിന്ന് തീ ഉയരുന്നത് കണ്ടതിനെ തുടർന്ന് കാറിലുള്ളവർ ഉടൻ തന്നെ പുറത്തിറങ്ങി. ഫയർ ഫോഴ്സ് എത്തി തീ പൂർണമായും അണച്ചു. ഡിവൈഡറിൽ ഇടിച്ചപ്പോഴുണ്ടായ ഉരസലിൽ തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - Running car catches fire after hitting divider in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.