ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് അദ്ഭുതകരമായി

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് അദ്ഭുതകരമായി

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന നാലംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെറായിൽ നിന്നും പറവൂരിലേക്ക് വരികയായിരുന്ന കാറാണ് കത്തിനശിച്ചത്.

ആദ്യം കാറിനകത്തുനിന്നും ദുർഗന്ധം അനുഭവപ്പെട്ടു. ഉടൻ കാർ നിർത്തി യാത്രക്കാരായ നാലു പേരും പുറത്തിറങ്ങി. നിമിഷങ്ങൾക്കകം വലിയ സ്ഫോടനത്തോടെ കാർ പൊട്ടിത്തെറിച്ചു. കാർ പൂർണമായും കത്തി നശിച്ചു.

അതേസമയം, വാഹനങ്ങളിലെ തീപിടിത്തം പഠിക്കാൻ ഗതാഗത വകുപ്പ് വിദഗ്ധ സമിതി രൂപീകരിക്കും. സമിതി കഴിഞ്ഞ രണ്ടു വർഷത്തെ അപകടങ്ങൾ പരിശോധിക്കും. ഗതാഗത മന്ത്രിയുടെ നേതൃത്വത്തിലെ യോഗത്തിലാണ് തീരുമാനം. അശാസ്ത്രീയ മോഡിഫിക്കേഷനെതിരെ ബോധവത്കരണവും നടത്തും.

Tags:    
News Summary - running car caught fire; family Miraculously escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.