വൈത്തിരിയിൽ ഓടുന്ന കാറിന് തീപ്പിടിച്ചു -VIDEO

വൈത്തിരി: വയനാട് വൈത്തിരിയിൽ ഓടുന്ന കാറിന് തീപ്പിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മേപ്പാടി സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്.

വൈത്തിരി കനറാ ബാങ്കിന് സമീപം ദേശീയപാതയിൽ വെച്ചാണ് കാറിന് തീപ്പിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ പുറത്തിറങ്ങി നോക്കുമ്പോഴായിരുന്നു കത്തിയത്. അതിനാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

 

കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. നിസ്സാൻ ടെറാനോ കാറാണ് കത്തിയത്. വൈത്തിരി പൊലീസ് സ്ഥലത്തെത്തി. 

Full View


Tags:    
News Summary - running car caught fire in vythiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.