കരിപ്പൂർ: രൂപയുടെ മൂല്യത്തകർച്ചയെ തുടർന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുേഖന ഇൗ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് പോയവരുടെ ടിക്കറ്റ് നിരക്കിൽ വർധനവെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ. നെടുമ്പാശ്ശേരിയിൽനിന്ന് ഹജ്ജിന് പുറപ്പെട്ടവരുടെ ടിക്കറ്റ് നിരക്കിൽ 6,205 രൂപയാണ് വർധിച്ചത്. അധികംവന്ന തുക തീർഥാടകർ അടക്കണമോ എന്നത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കുലറിൽ ഇല്ല. ഇതുസംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും വ്യക്തമാക്കുന്നത്.
ഇക്കുറി 12,013 പേരാണ് നെടുമ്പാശ്ശേരിയിൽനിന്ന് ഹജ്ജിന് പുറപ്പെട്ടത്. നേരേത്ത, കേരളത്തിൽ നിന്നുള്ളവർക്ക് ജി.എസ്.ടിയും വിമാനത്താവള നിരക്കും ഉൾപ്പെടെ ടിക്കറ്റിന് നിശ്ചയിച്ചിരുന്നത് 74,443 രൂപയായിരുന്നു. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞേതാടെ 80,648.22 എന്ന നിരക്കിലാണ് വിമാന കമ്പനികൾക്ക് നൽകിയതെന്ന് സർക്കുലറിൽ പറയുന്നു. ഡോളറിന് 65 രൂപ നിരക്കിലായിരുന്നു ടിക്കറ്റ് തുക നിശ്ചയിച്ചിരുന്നത്. രൂപയുടെ മൂല്യം കുത്തെന ഇടിഞ്ഞതോടെ ഡോളറിന് 70 രൂപ എന്ന നിരക്കിലാണ് പുതുതായി ടിക്കറ്റ് തുക കണക്കാക്കിയിരിക്കുന്നത്.
പുതിയ സർക്കുലറിൽ 65,318.83 ആണ് വിമാനനിരക്ക്. 18 ശതമാനം ജി.എസ്.ടിയായി 11,757.39 രൂപയും വിമാനത്താവള നിരക്കായ 3,572 രൂപയും ഉൾപ്പെെടയാണ് 80,648.22 ആയി നിശ്ചയിച്ചത്. അഞ്ച് തവണയായാണ് ഇത്തവണ വിമാനകമ്പനികൾക്ക് പണം നൽകിയത്. ആദ്യഗഡു നൽകിയപ്പോൾ 68.72 ആയിരുന്നു ഡോളറുമായുള്ള മൂല്യം. അവസാന ഗഡു ഡോളറിന് 74.13 രൂപ നിരക്കിലാണ് കമ്പനികൾക്ക് നൽകിയത്. 2017ൽ 65,625 രൂപയായിരുന്നു കേരളത്തിൽനിന്നുള്ള നിരക്ക്. ഇക്കുറി രണ്ടാം തവണയാണ് ഹജ്ജ് നിരക്കിൽ മാറ്റം വരുന്നത്. നേരേത്ത, സൗദിയിലെ യാത്ര, താമസ ചെലവുകളിലുണ്ടായ വർധനവിനെ തുടർന്ന് ഗ്രീൻ കാറ്റഗറിയിൽ 7,750 രൂപയും അസീസിയക്കാർ 7,150 രൂപയും അധികം അടച്ചിരുന്നു. അസീസിയയിൽ 2,29,350 രൂപയും ഗ്രീൻ കാറ്റഗറിയിൽ 2,64,100 രൂപയുമാണ് തീർഥാടകരിൽനിന്ന് ഇൗടാക്കിയത്. 2017മായി താരതമ്യം െചയ്യുേമ്പാൾ ഇൗവർഷം അസീസിയയിൽ 28,350 രൂപയും ഗ്രീൻ കാറ്റഗറിയിൽ 28,950 രൂപയും നേരേത്തതന്നെ വർധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.