തിരുവനന്തപുരം: ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം സെക്ഷനിൽ ട്രാക്കിൽ ജോലികൾ നടക്കുന്നതിനാൽ സെക്കന്ദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) ആലപ്പുഴ വഴി തിരിച്ചുവിട്ട് തുടങ്ങി. നേരേത്ത ഫെബ്രുവരി 14 മുതലാണ് വഴിമാറ്റം പ്രഖ്യാപിച്ചിരുന്നതെങ്കിലും ക്രമീകരണങ്ങളുടെ ഭാഗമായി തിങ്കളാഴ്ച (ഫെബ്രുവരി ഏഴ്) മുതൽ വഴിമാറ്റം പ്രാബല്യത്തിൽ വരും.
മാർച്ച് അഞ്ച് വരെയാണ് റൂട്ടുമാറ്റം. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നീ സ്റ്റോപ്പുകൾ ഒഴിവാകുന്ന സാഹചര്യത്തിൽ എറണാകുളം സൗത്ത്, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.