കൊച്ചി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കൊടുമൺ എസ്റ്റേറ്റിലും സാമൂഹികാഘാത പഠനം നടത്തണമെന്ന നിവേദനം പരിഗണിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. സർക്കാറിന് നൽകിയ നിവേദനത്തിൽ നടപടി ആവശ്യപ്പെട്ട് കൊടുമൺ ശബരി സാംസ്കാരിക സമിതി നൽകിയ ഹരജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റും അനുബന്ധ സ്ഥലവും ഏറ്റെടുക്കാൻ ഒട്ടേറെപ്പേരെ ഒഴിപ്പിക്കേണ്ടിവരുമെന്നും വലിയ തുക സർക്കാറിന് ഇതിനായി ചെലവാകുമെന്നുമടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി.
നിലവിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള 2264 ഏക്കറും അനുബന്ധ സ്ഥലങ്ങളും വിമാനത്താവളത്തിന് ഏറ്റെടുക്കുന്നതിനുപകരം കൊടുമൺ എസ്റ്റേറ്റിൽ ഭൂമി കണ്ടെത്തണമെന്ന ആവശ്യമാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്. നിവേദനം പരിഗണിച്ച് തീർപ്പാക്കാനാണ് കോടതിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.