ജൂനിയർ ഡോക്ടർമാരുടെ അധിക ജോലിഭാരം പരിഹരിക്കാൻ മാനുവൽ പരിഷ്ക്കരിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെ ജൂനിയർ ഡോക്ടർമാരും ഹൗസ് സർജൻമാരും അധിക ജോലി ഭാരം അനുഭവിക്കുകയാണെന്ന പരാതി പരിഹരിക്കാൻ പി.ജി. വിദ്യാർഥികളുടെയും ഹൗസ് സർജൻമാരുടെയും മാനുവൽ പരിഷ്ക്കരിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.

തുടർനടപടികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർക്ക് നിർദേശം നൽകി.

മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് കേരള ആരോഗ്യസർവകലാശാല രജിസ്ട്രാർക്ക് കത്ത് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - The government will revise the manual to address the extra workload of junior doctors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.