തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭ തത്ത്വത്തില്‍ അംഗീകാരം നല്‍കി. വിമാനത്താവളം എവിടെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. വിമാനത്താവളം സംബന്ധിച്ച പഠനത്തിനായി കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തി. ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പരിഗണിക്കുന്നത്.
അമേരിക്കയിലെ വിമാനത്താവള കണ്‍സള്‍ട്ടന്‍സി കമ്പനി എയ്കോം നടത്തിയ പഠനത്തില്‍ ചെറുവള്ളി, ളാഹ എസ്റ്റേറ്റുകള്‍ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കണ്ടത്തെിയിരുന്നു. സാധ്യത പഠനറിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. സംസ്ഥാന സര്‍ക്കാറും ചെറുവള്ളി എസ്റ്റേറ്റ് അധികൃതരുമായുള്ള കേസുകള്‍ പരിഹരിക്കാനായാല്‍ വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം അവിടമാണെന്നാണ് റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടത്.
അത് നടന്നില്ളെങ്കില്‍ സര്‍ക്കാറിന് കീഴിലെ ളാഹ എസ്റ്റേറ്റും അതിനും നിയമതടസ്സമുണ്ടായാല്‍ കുമ്പഴ എസ്റ്റേറ്റും പരിഗണിക്കാമെന്നാണ് നിര്‍ദേശം. ഇതിനു പുറമേ കല്ളേലി, കുറ്റിക്കല്‍ എസ്റ്റേറ്റുകളിലും സാധ്യത പഠനം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് വിശദപഠനത്തിന് കെ.എസ്.ഐ.ഡി.സിയെ നിയോഗിച്ചത്. പദ്ധതിയുടെ മറ്റു കാര്യങ്ങളൊന്നും സംബന്ധിച്ച് ധാരണയായിട്ടില്ല. യോജിച്ച സ്ഥലം സര്‍ക്കാര്‍ തെരഞ്ഞെടുത്താല്‍ രണ്ടാംഘട്ട സര്‍വേ ആരംഭിക്കും.
പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേക്ക് നിലവില്‍ റോഡുമാര്‍ഗം മാത്രമാണുള്ളത്. സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറക്കുന്നതിന് വിമാനത്താവളം സഹായകരമാകുമെന്നും മന്ത്രിസഭ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.