പത്തനംതിട്ട: ശബരിമലയിൽ ഇനി സമവായവും സമരവീര്യവും തമ്മിലുള്ള ഏറ്റുമുട്ടൽ. 24 മണിക്കൂറിനുള്ളിൽ സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ അടുത്ത സമരമുറ എന്ന പി.എസ്. ശ്രീധരൻപിള്ളയുടെ അന്ത്യശാസനം ഹർത്താലിലേക്കോ നിലക്കലും എരുമേലിയിലും സ്ത്രീകളുടെ കൂട്ട ഉപവാസത്തിലേേക്കാ ആണ് നീങ്ങുന്നത്. അതേസമയം, ചൊവ്വാഴ്ചത്തെ മുഖ്യമന്ത്രിയുടെ വിശദീകരണ യോഗത്തിലേക്കും ദേവസ്വം ബോർഡിെൻറ ചർച്ചയിലേക്കുമാണ് സമവായവും പ്രശ്നപരിഹാരവും ആഗ്രഹിക്കുന്ന എല്ലാവരും ഉറ്റുനോക്കുന്നത്.
ഹർത്താൽ നടത്തി ആളുകളെ പരമാവധി തടയുക എന്ന തന്ത്രത്തിലേക്ക് സമരക്കാർ നീങ്ങിയേക്കാമെങ്കിൽ ക്ഷേത്രം തന്നെ തുറക്കാതിരിക്കാൻ തന്ത്രി കുടുംബം തീരുമാനിച്ചേക്കുമെന്ന അഭ്യൂഹവും ഉയരുന്നു.
ക്ഷേത്രത്തിനുമേൽ താഴമൺ കുടുംബത്തിനുള്ള അവകാശം ഇത്തരത്തിൽ ഉപയോഗിക്കാമെന്നാണ് വിശ്വാസികളുടെ പറച്ചിൽ. ആചാരലംഘനം നടന്നാൽ തങ്ങളുടെ കുടുംബത്തിന് ദോഷം സംഭവിക്കാമെന്ന ഭയവും ഇവർക്കുണ്ടേത്ര. എൻ.ഡി.എ സമരം രൂക്ഷമാക്കാനാണ് ഒരുങ്ങുന്നത്. പന്തളത്ത് ശ്രീധരൻപിള്ളയുടെ ഉപവാസവുമുണ്ട്. നിലക്കലിലും എരുമേലിയിലും ശബരിമല വിശ്വാസസംരക്ഷണ സമിതി എന്ന പേരിൽ സ്ത്രീകളെ സംഘടിപ്പിച്ച് ഉപവാസത്തിന് ഒരുങ്ങുന്നതും സംഘ്പരിവാർ സംഘടനകൾ തന്നെ. അവർ സ്ത്രീകളെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടും സ്ത്രീകൾ വന്നാൽ എന്തുചെയ്യണം എന്ന കാര്യത്തിൽ ദേവസ്വം ബോർഡ് മൗനം പാലിക്കുകയാണ്.
ആരും വരാൻ പോകുന്നില്ല എന്ന മറുപടി മാത്രമാണ് പ്രസിഡൻറിനുള്ളത്. സംഘ്പരിവാർ സംഘത്തിലെ തീവ്രസ്വഭാവമുള്ളവരുടെ ചെയ്തികൾ എന്താകും എന്നത് പൊലീസിനെ ആശങ്കപ്പെടുത്തുന്നു. കൂടുതൽ പൊലീസിനെ നിയോഗിക്കാനുള്ള ആലോചനയാണുള്ളത്.
ഇതിനിടെ വ്രതമെടുത്ത് ശബരിമലയിൽ പോകുമെന്ന ചില യുവതികളുടെ പ്രസ്താവനക്കെതിരെ അവരെ തടയണം എന്ന കോൺഗ്രസ് നേതാവ് കെ. സുധാകരെൻറ ആഹാനം കോൺഗ്രസിെൻറ സഹനസമരത്തിെൻറ ഗതിമാറ്റുമോ എന്ന സംശയവും ഉയർത്തുന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ മുല്ലപ്പള്ളി രാമചന്ദ്രനും രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. വിധിയെ അനുകൂലിക്കുന്നവരെ കാപാലികർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.