ശബരിമലയിലെ പൊലീസ്​ നിയന്ത്രണം: എ. പത്മക​ുമാറും ഡി.ജി.പിയും കൂടിക്കാഴ്​ച നടത്തി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത്​ പൊലീസ്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംബന്ധിച്ച്​ ദേവസ്വം ബോർഡ്​ അധ്യക്ഷൻ എ. പത്മകുമാറും ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റയും തമ്മിൽ കൂടിക്കാഴ്​ച നടത്തി. മുഖ്യമന്ത്രിയുടെ ഒാഫീസിൽ ആയിരുന്നു ചർച്ച. മുഖ്യമന്ത്രി ചർച്ചയിൽ പ​െങ്കടുത്തിട്ടില്ല​.

എ. പത്മകുമാറും ഡി.ജി.പിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറി എം.വി. ജയരാജനുമായും കൂടിക്കാഴ്​ച നടത്തി. സന്നിധാനത്തും പമ്പയിലും ഏർപ്പെടുത്തുന്ന നിയന്ത്രണം സംബന്ധിച്ച്​ ദേവസ്വം ബോർഡിനുള്ള അതൃപ്​തി പത്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭക്ത​െര തങ്ങാൻ അനുവദിക്കാത്തതു സംബന്ധിച്ചും നെയ്യഭിഷേകവുമായി ബന്ധപ്പെട്ട്​ നേരിടുന്ന അസൗകര്യങ്ങൾ സംബന്ധിച്ചും ചർച്ച നടത്തി.

Tags:    
News Summary - sabarimala; devaswom board president and DGP met each other -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.