കോട്ടയം: ശബരിമല തീർഥാടകർക്കായി കൂടുതൽ ഇടത്താവളങ്ങൾ സ്ഥാപിക്കാൻ തീരുമാനം. നേരേത്ത ഇതുസംബന്ധിച്ച് തീരുമാനം എടുത്തിരുന്നുവെങ്കിലും പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കിയില്ല.
സംസ്ഥാനത്തെ 38 ക്ഷേത്രങ്ങളിൽ ഇടത്താവള സമുച്ചയങ്ങൾ നിർമിക്കാനാണ് തീരുമാനം. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, കൂടൽമാണിക്യം, ഗുരുവായൂർ ദേവസ്വം ബോർഡുകളുടെ കീഴിെല ക്ഷേത്രങ്ങളിലാകും സൗകര്യം ഒരുക്കുക. മുൻ വർഷങ്ങളിലും ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
എന്നാൽ, സ്ഥിരം സംവിധാനത്തോടെയുള്ള പദ്ധതികൾക്കാണ് രൂപംനൽകിയത്. ശബരിമല തീർഥാടകർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾക്കും വാഹന പാർക്കിങ്ങിനും സൗകര്യമൊരുക്കുന്ന ഇടത്താവളങ്ങളുടെ ഭാഗമായി കഫറ്റേരിയയും പെട്രോൾ പമ്പുമടക്കമുള്ള സൗകര്യങ്ങളുണ്ടാകും.
ശബരിമല തീർഥാടന മുന്നൊരുക്കം വിലയിരുത്താൻ കഴിഞ്ഞവർഷം നടത്തിയ യോഗത്തിൽ 50 കിലോമീറ്റർ ദൂര വ്യത്യാസത്തിൽ ഇടത്താവളങ്ങൾ നിർമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.