തിരുവനന്തപുരം: സുപ്രീംകോടതി വിധിക്കെതിരെ സർക്കാർ നിയമനിർമാണം നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെത്തുന്ന വിശ്വാസികളായ സ്ത്രീകൾക്ക് സംരക്ഷണം നൽകും. സർക്കാർ നിലപാടിൽ മാറ്റമില്ല. സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സർക്കാർ നയമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിശ്വാസികളുടെ വാഹനം തടയാൻ പാടില്ല. നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരമില്ല. വാഹനം പരിശോധിച്ചവർക്കെതിരെ കർശന നടപടിയെടുക്കും. വിശ്വാസികൾക്ക് ശബരിമലയിൽ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളുമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയാനന്തര കേരളത്തിെൻറ പുനർനിർമാണം ചുവപ്പുനാടയിൽ കുടുങ്ങാതെ സമയബന്ധിതമായി പൂർത്തീകരിക്കാനായി വിപുലമായ സംഘടനാ സംവിധാനത്തിന് മന്ത്രിസഭായോഗം രൂപം നൽകി. മന്ത്രിസഭ, ഉപദേശക സമിതി, ഉന്നതതല അധികാര സമിതി, നിർവഹണ സമിതി, സെക്രേട്ടറിയേറ്റ് സംവിധാനം തുടങ്ങി വിവിധ സമിതികളടങ്ങിയ സമഗ്രമായ സംവിധാനത്തിനാണ് രൂപം നൽകിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. നവകേരള സൃഷ്ടിക്കായി നൂതന ആശയങ്ങളും വിദഗ്ദരുടെ പരിജ്ഞാനവും അർഥവത്തായി സമന്വയിപ്പിക്കുന്നതിനായി വികസന സെമിനാറുകൾ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിൽ ഏറ്റവും മുകളിൽ മന്ത്രിസഭയായിരിക്കുമെന്നും മന്ത്രിസഭയുെട അംഗീകാരത്തോടെ മാത്രമേ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. പുനർ നിർമാണ പദ്ധതികൾ സംബന്ധിച്ച് ഉപദേശങ്ങളും മാർഗനിദേശങ്ങളും നൽകുന്നതിനായി ഉപദേശക സമിതിയും നിലവിൽ വരും.
മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ ചെയർമാൻ. പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, റവന്യു മന്ത്രി, ജലവിഭവ മന്ത്രി, ഗതാഗത മന്ത്രി, തുറമുഖ വകുപ്പ് മന്ത്രി എന്നിവരും ചീഫ് സെക്രട്ടറി, അസൂത്രണ ബോർഡ് വൈസ് ചെയർമാൻ എന്നിവരും സമിതിയിലുണ്ടാകും. ഉന്നതതല അധികാര സമിതിക്കു താഴെയായി മൂന്നംഗ നിർവ്വഹണ സമിതിയും നിലവിൽ വരും. മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമായിരിക്കും സമിതിയുടെ ചെയർമാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണരംഗത്തെ പ്രാവീണ്യമുള്ളവരെന്ന നിലയിൽ ടി.െക.എ നായർ, ക്യാബിനറ്റ് സെക്രട്ടറി ആയിരുന്ന കെ.എൻ. ചന്ദ്രശേഖരൻ പരിസ്ഥിതി, സാമൂഹ്യ, ബിസിനസ് രംഗത്തെ പ്രമുഖർ എന്നിവരും സമിതിയിലുണ്ടാവും. മന്ത്രിസഭയുടേയും ഉപദേശക സമിതിയുടേയും അംഗീകാരത്തിനായി നിർവ്വഹണ സമിതി മുേന്നാട്ടു വെക്കുന്ന നിർദേശങ്ങൾ പരിശോധിച്ച് അംഗീകരിക്കുകയെന്നതാണ് ഉന്നതാധികാര സമിതിയുടെ ചുമതല. വിവിധ വകുപ്പുകളുടെ ഏകോപനവും ധനസമാഹരണത്തിന് സർക്കാറിന് ഉപദേശം നൽകലും സമിതിയുടെ ചുമതലകളാണ്.
വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും നോമിനേറ്റ് ചെയ്യപ്പെടുന്ന എക്സ് ഒഫീഷ്യോ അംഗങ്ങൾ, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയായിരിക്കും. ഡോ. വി. വേണുവായിരിക്കും ഉന്നതാധികാര സമിതിയുടെ ചീഫ് എക്സിക്യൂട്ടിവ് ഒാഫീസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.