ശബരിമല തീർഥാടകർക്ക് ഇനി പമ്പയിലും വാഹന പാർക്കിങ്; അനുമതി നൽകി ഹൈകോടതി

കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് പമ്പയിൽ വാഹന പാർക്കിങ് അനുവദിച്ച് ഹൈകോടതി. ചെക്കുപാലം 2, ഹിൽടോപ്പ് എന്നിവിടങ്ങളിലാണ് പാർക്കിങ് അനുവദിച്ചത്. കേരള പൊലീസിന്‍റെയും കെ.എസ്.ആർ.ടി.സിയുടെയും എതിർപ്പ് അവഗണിച്ചാണ് ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവ്.

ഒരു തരത്തിലും റോഡിന്‍റെ വശങ്ങളിൽ പാർക്കിങ് പാടില്ല. ഭക്തർ അടക്കമുള്ളവർ റോഡിന് സമീപം വാഹനം പാർക്ക് ചെയ്യുകയാണെങ്കിൽ അവർക്ക് കനത്ത പിഴ ഈടാക്കണമെന്നും കൂടാതെ, വാഹനം സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. പുതിയ സംവിധാനം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിൽ ഇടപെടുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഹരജി അനുവദിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പമ്പയിലേക്ക് കൂടി വാഹനങ്ങൾ വരികയാണെങ്കിൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും കഴിഞ്ഞ വർഷം വരെ തുടർന്നുവന്നത് അതേ രീതിയിൽ ഇത്തവണയും പാർക്കിങ് അനുവദിക്കണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്.

പമ്പയിൽ കൂടി പാർക്കിങ് അനുവദിച്ചാൽ വലിയ ഗതാഗത കുരുക്കുണ്ടാക്കുമെന്നും ഒപ്പം വലിയ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും കെ.എസ്.ആർ.ടി.സി വാദിച്ചു. ഭക്തർക്ക് കൂടുതൽ സൗകര്യം ഉരുക്കേണ്ടത് അത്യാവശ്യമാണെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ചൂണ്ടിക്കാട്ടി.

വർഷങ്ങൾക്ക് ശേഷമാണ് പമ്പയിൽ വാഹന പാർക്കിങ് അനുവദിക്കുന്നത്. കഴിഞ്ഞ വർഷം വരെ നിലക്കൽ വരെ സ്വന്തം വാഹനത്തിൽ എത്തിയ ശേഷം കെ.എസ്.ആർ.ടി. ബസിൽ പമ്പയിലേക്ക് യാത്ര ചെയ്യണമായിരുന്നു അയ്യപ്പഭക്തർ. 

Tags:    
News Summary - Sabarimala: High Court allowed vehicle parking in Pampa too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.