ശബരിമലയിലെ നിയന്ത്രണങ്ങൾ: സർക്കാർ തീർഥാടകരെ ബുദ്ധിമുട്ടിക്കുന്നു -കെ.സി. ജോസഫ്​

തിരുവനന്തപുരം: ശബരിമലയിൽ അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തീർഥാടകരെ ബുദ്ധിമുട്ടിക്കാനാണ് സർക്കാരി​​​െൻറ ശ്രമമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ്​ എം.എൽ.എ​. മിന്നൽ ഹർത്താൽ പ്രഖ്യാപിച്ച്​ ഭക്തരെ വലയ്ക്കാൻ ആർ.എസ്​.എസ്​ ശ്രമിക്കുകയാണെന്നും ബി.ജെ.പിയെ സഹായിക്കാനായി വർഗീയ വികാരം ആളികത്തിക്കാൻ സർക്കാർ അവസരം ഒരുക്കുകയാണെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

ഇൗ സുവർണാവസരം പരമാവധി മുതലെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം. രണ്ടുപേരും ഒത്തുകളിക്കുകയാണ്. കൈവിരലിലെണ്ണാവുന്ന 'തൃപ്‌തി ദേശായിമാരെ' സഹായിക്കാൻ ലക്ഷകണക്കിന് തീർത്ഥാടകരെ സർക്കാർ വേട്ടയാടുകയാണ്.

ശബരിമലയിലെ പോലീസ് രാജ് അവസാനിപ്പിക്കണം. അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിക്കണം. 'തീക്കൊള്ളി' കൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാക്കുമെന്ന തിരിച്ചറിവ് സർക്കാരിനുണ്ടായാൽ അത്രയും നല്ലതാ​ണെന്നും കെ.സി. ജോസഫ്​ പറഞ്ഞു.

Tags:    
News Summary - sabarimala kc josaph-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.